കേരളത്തിലെ ഹൃദ്രോഗ ചികിത്സയില്‍ കാതലായ മാറ്റം വരുത്തിയ പാരമ്പര്യമാണ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനുള്ളത്. ഒരേ സമയം
രണ്ട് രോഗികള്‍ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്താവുന്ന രണ്ട് കാത്ത് ലാബുകള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ മാത്രം പ്രത്യേകതയാണ്
കൃത്യമായ രോഗനിര്‍ണയവും മികച്ച ചികിത്സയുമാണ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഹൃദ്രോഗ വിഭാഗത്തെ വ്യത്യസ്തമാക്കുന്നത്.
ആന്‍ജിയോ പ്ലാസ്റ്റിയിലൂടെ കേരളത്തിലെ ഹൃദ്രോഗ ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വരുത്തിയിട്ടുണ്ട്.
ഒറ്റദിവസം തന്നെ 22മുതല്‍ 25 വരെ ശസ്ത്രക്രിയ ഇവിടെ ചെയ്യാന്‍ സാധിക്കും. റേഡിയേഷന്‍ ഏറ്റവും കുറവുള്ള ഉപകരണങ്ങളാണ് അമൃതയില്‍ ചികിത്സയ്ക്കായി ഒരുക്കിയിരിക്കുന്നത്.
ഇതിലൂടെ രോഗം ചികിത്സിച്ചു ഭേദമാക്കാം എന്നു മാത്രമല്ല , അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനുമാകും. കൊറോണറി ആര്‍ട്ടറിയില്‍ തടസമുണ്ടെങ്കില്‍ അതു കൊണ്ടാണോ രോഗിക്കു
ബുദ്ധിമുട്ടുള്ളത്, ബ്ലോക്ക് മാറ്റിയാല്‍ രോഗിക്കു ഗുണം കിട്ടുമോ എന്നീ അത്യാവശ്യ പരിശോധനകള്‍ക്കുള്ള സംവിധാനങ്ങളായ ഇന്‍ട്രാ വാസ്കുലാര്‍ അള്‍ട്രാ സിസ്റ്റം , എഫ് എഫ് ആര്‍
എന്നിവ അമൃതയിലുണ്ട്. രോഗിയുടെ സുരക്ഷിതത്വത്തിന് മുന്‍തൂക്കം നല്‍കിയുള്ള പരിശോധനയാണ് ഇവിടെ നടക്കുന്നത്.
കേവലം ഉപകരണങ്ങളുടെ മേന്മ മാത്രമല്ല, അമൃത കാത്ത് ലാബിനെ വ്യത്യസ്തമാക്കുന്നത്. പല ആശുപത്രികളില്‍ നിന്നും തിരിച്ചയയ്ക്കുന്ന രോഗികളെ സധൈര്യം
ചികിത്സിക്കാനുള്ള ഡോക്ടര്‍മാരുടെ മനോഭാവവും പ്രധാനമാണ്. കഴിഞ്ഞ 13 വര്‍ഷമായി ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം നല്‍കുകയാണ് അമൃത കാത്ത് ലാബ്. |