നാഷനല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ലബോറട്ടറീസിന്‍റെ അംഗീകാരമുള്ള പരിശോധനകള്‍ നടത്തുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. എന്‍ എ ബി എല്‍ അംഗീകാരമുള്ള
പരിശോധനകള്‍ നടത്തുന്ന പത്ത് ലാബുകളാണ് അമൃത ആശുപത്രിയില്‍ ഉള്ളത്.
ബയോ കെമിസ്ട്രി, മൈക്രോ പാത്തോളജി, ഹിസ്റ്റോ പാത്തോളജി , ഹെമറ്റോളജി , സൈക്കോ പാത്തോളജി, സിറോളജി,
ടോക്സിക്കോളജി, മെറ്റബോളിക് ഡിസ് ഓര്‍ഡര്‍ ,ഹ്യൂമന്‍ സൈറ്റോ ജനറ്റിക്സ് , മോളിക്യൂലാര്‍ ജനറ്റിക്സ്
എന്നീ വിഭാഗങ്ങളിലാണ് അമൃത ആശുപത്രിയില്‍ എന്‍ എ ബി എല്‍ അംഗീകാരത്തോടെയുള്ള പരിശോധനകള്‍ നടക്കുന്നത്.
കേരളത്തില്‍ മറ്റ് ലാബുകളില്‍ ചെയ്യാത്ത അംമ്നിയോട്ടിക്ക് ഫ്ലൂയിഡ് കള്‍ച്ചര്‍ , കോറിയോണിക് വില്ലെ കള്‍ച്ചര്‍ , സ്കിന്‍ കള്‍ച്ചര്‍ ,
കരള്‍ - വൃക്ക മാറ്റത്തിനുള്ള ടിഷ്യൂ കള്‍ച്ചര്‍ ഇവയൊക്കെ ചെയ്യുന്ന ഏക സ്ഥാപനം അമൃത ലബോറട്ടറീസ് ആണ്. രോഗനിര്‍ണ്ണയം
വളരെ വേഗത്തിലും കൃത്യതയോടെയും ചെയ്യാന്‍ ഇത്തരം പരിശോധനകള്‍ സഹായിക്കുന്നു. എന്‍ എ ബി എല്‍ അംഗീകാരമുള്ള
രാജ്യത്തെ ഏക അധ്യാപന കേന്ദ്രം കൂടിയാണ് ഇത്. ഒരോ വര്‍ഷവും വിവിധ വിഭാഗങ്ങളിലായി 70 ലക്ഷത്തോളം പരിശോധനകളാണ്
അമൃത ആശുപത്രിയിലെ ലാബുകളില്‍ ചെയ്തുവരുന്നത്
|
കേരളത്തിലെ ഏറ്റവും വലിയ ഫിസിയോതെറാപ്പി വിഭാഗമാണ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍
സയന്‍സസിലുള്ളത്. വിവിധ രോഗ വിഭാഗങ്ങളിലായി 26 ഫിസിയോതെറാപ്പിസ്റ്റുകള്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ അത്യാന്താപേക്ഷിതമായ ഒന്നാണ് ഫിസിയോ തെറാപ്പി. അസ്ഥിരോഗം
മുതല്‍ ന്യൂറോളജി വരെ വ്യാപിച്ചു കിടക്കുന്ന ഏതു വിഭാഗത്തിലുള്ള രോഗികള്‍ക്ക് ഫിസിയോ തെറാപ്പി
ആവശ്യമായി വന്നാല്‍ സദാസന്നദ്ധരായ 20 ഓളം ഫിസിയോ തെറാപ്പിസ്റ്റുകള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സസില്‍ ഉണ്ട്.
കേരളത്തിലെ ഒരു ആശുപത്രിയിലും ഇത്രയധികം ഫിസിയോതെറാപ്പിസ്റ്റുകള്‍ ജോലി ചെയ്യുന്നില്ല.
വൈവിദ്ധ്യവും നൂതനവുമായ ഉപകരണങ്ങളും ഈ വിഭാഗത്തില്‍ സജ്ജമാണ്. കിടത്തി ചികിത്സിക്കാനുള്ള
സൌകര്യവും അമൃത ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലുണ്ട്. എന്നാല്‍ ഗസ്റ്റ്ഹൌസില്‍ താമസിച്ച്
ഫിസിയോതെറാപ്പിയുടെ പ്രയോജനം ലഭ്യമാക്കുന്നവരും ഉണ്ട്. |