കാരുണ്യത്തിന്‍റെ കര്‍മ്മക്ഷേത്രമായ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ ഒരു പ്രധാനവിഭാഗമാണ്
പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ . കേവലം അര്‍ബുദ രോഗത്തിന് മാത്രമല്ലാതെ പഴകിയ രോഗങ്ങളുടെയല്ലാം
വേദനനിവാരണ ദൌത്യമാണ് ഇവര്‍ക്കുള്ളത്. പാലിയേറ്റീവ് കെയര്‍ എന്നത് അര്‍ബുദ രോഗികള്‍ക്കു
മാത്രമായി പരിമിതപ്പെടുത്തിയ കാലം കഴിഞ്ഞുവെന്ന് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് തെളിയിച്ചു.
പഴകിയ രോഗം ബാധിച്ച രോഗികള്‍ക്ക് മാനസികവും ശാരീരികവുമായ വേദനയില്‍ നിന്ന് മുക്തി നല്‍കുക എന്നതാണ്
അമൃത പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ ലക്ഷ്യം വയ്ക്കുന്നത്.
ആശുപത്രിയുടെ 40 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന രോഗികള്‍ക്ക് വീട്ടില്‍ ചെന്ന് ശുശ്രൂഷ നല്‍കാനുള്ള സൌകര്യവും
ഇവിടെയുണ്ട്. മാറാരോഗികള്‍ക്ക് മാനസികോല്ലാസം നല്‍കുന്നതിലും പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ വിഭാഗം
ശ്രദ്ധചെലുത്തുന്നു. തീര്‍ച്ചയായും മരണപര്യന്തം നല്‍കുന്ന ഈ പരിചരണം അവര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.
രോഗശമനത്തോടൊപ്പം രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുക, അങ്ങനെ സങ്കീര്‍ണ്ണവും ഗുരുതരവുമായ
രോഗങ്ങള്‍ ബാധിച്ചവരുടെ ക്ലേശങ്ങള്‍ ഒഴിവാക്കുക എന്നീ ഉദ്ദേശ്യങ്ങള്‍ കൂടിയുള്ള വൈദ്യപരിചരണമോ ചികിത്സയോ ആണ്
പാലിയേറ്റീവ് പരിചരണം. മൂടുക, മറയ്ക്കുക, ഒളിപ്പിക്കുക തുടങ്ങിയ അര്‍ത്ഥങ്ങള്‍ വരുന്ന പാല്ലയിന്‍ എന്ന ലാറ്റിന്‍ വാക്കില്‍
നിന്നാണ് പാലിയേറ്റീവ് എന്ന പേരിന്‍റെ ഉത്ഭവം . പത്തൊന്‍പതാം നൂറ്റാണ്ടില്‍ അയര്‍ലന്‍റിലും ലണ്ടനിലും സ്ഥാപിച്ച
മരണാസന്നരായവര്‍ക്കുള്ള അഭയകേന്ദ്രമാണ് പാലിയേറ്റീവ് പരിചരണത്തിനു തുടക്കം കുറിച്ചത്. ആദ്യ കാലങ്ങളില്‍ ഇങ്ങനെ
പരിചരണം ലഭിച്ചിരുന്നത് മരണാസന്നരായ അര്‍ബുദ രോഗികള്‍ക്ക് മാത്രമായിരുന്നു. പക്ഷെ, ഇപ്പോള്‍ ചികിത്സിച്ചു
ഭേദമാക്കാവുന്ന എല്ലാ രോഗങ്ങളിലും രോഗിയുടെ വേദനയും മറ്റ് അസ്വസ്ഥതകള്‍ കുറയ്ക്കുവാനോ ഒഴിവാക്കുവാനോ
ഈ പരിചരണം പ്രയോജനപ്പെടുന്നു. അര്‍ബുദം കൂടാതെ ശ്വാസകോശ രോഗങ്ങള്‍ , വൃക്ക രോഗങ്ങള്‍ , ഹൃദയ സംബന്ധിയായ
രോഗങ്ങള്‍ , നാഡീ രോഗങ്ങള്‍ തുടങ്ങിയവയില്‍ ഉണ്ടാകാവുന്ന അസ്വസ്ഥതകള്‍ക്കും ചില ഘട്ടങ്ങളിള്‍ അര്‍ബുദ ചികിത്സയുടെ
ഭാഗമായ കീമോതെറാപ്പിയുടെ പാര്‍ശ്വലമായുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുവാനും പാലിയേറ്റീവ് പരിചരണം
പ്രയോജനപ്പെടുന്നു. മരണാസന്ന രോഗികളായ ശിശുക്കളെ സഹായിക്കുവാനായി പാലിയേറ്റീവ് പരിചരണത്തിന്‍റെ ഒരു പ്രത്യേക
വിഭാഗമുണ്ട്.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശകതത്വമനുസരിച്ച് "ജീവനു ഭീഷണിയാകുന്ന രോഗങ്ങളുള്ളവരുടെയും അവരുടെ
കുടുംബങ്ങളുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി പ്രസ്തുത രോഗലക്ഷണങ്ങളോടനുബന്ധിച്ച് പെട്ടെന്നുള്ള
രോഗ നിര്‍ണ്ണയവും കുറ്റമറ്റ വേദനശമന ചികിത്സകളും അവരുടെ ശാരീരിക , മാനസിക, സാമൂഹിക , ആധ്യാത്മിക പ്രശ്നങ്ങള്‍ക്ക്
പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും അവരുടെ ക്ലേശങ്ങള്‍ കുറയ്ക്കുകയോ തടയുകയോ ചെയ്യുന്നതുമായ സമീപനമാണ്
പാലിയേറ്റീവ് പരിചരണം.
|