രണ്ട് ഹൃദയവാല്‍വുകളും തകരാറിലായി കൊച്ചി അമൃതാ ആശുപത്രിയില്‍ എത്തിയ
ഏഴു വയസ്സുകാരന്‍ ആരോമല്‍ കണ്ണന്‍ പൂര്‍ണ്ണ ആരോഗ്യവാനായf മടങ്ങി. അച്ഛന്‍ ഉപേക്ഷിച്ചതിനെ
തുടര്‍ന്ന് ജനസേവാ കേന്ദ്രത്തില്‍ എത്തിയ ആരോമലിന് അമൃതയിലെ പേഷ്യന്‍റ്സ് സര്‍വ്വീസസ് വിഭാഗം
വഴി സൌജന്യ ചികിത്സയാണ് നല്‍കിയത്.
ആലുവ ജനസേവാ കേന്ദ്രത്തിലെ അന്തേവാസിയാണ് ആരോമല്‍ കണ്ണന്‍ . അച്ഛന്‍ ഉപേക്ഷിച്ചു
പോയതോടെയാണ് ആരോമലിനെ അമ്മ സീതാലക്ഷ്മി ആലുവയിലെ ജനസേവാ കേന്ദ്രത്തില്‍ എത്തിച്ചത്.
ഹോംനഴ്സായി ജോലി നോക്കുകയാണ് സീതാലക്ഷ്മി. കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് ജനസേവാകേന്ദ്രത്തില്‍
നിന്നും ആരോമലിനെ ചികിത്സക്കായി അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു വിഭാഗം നഴ്സുമാര്‍
പണിമുടക്കുമ്പോള്‍ രണ്ടു വാല്‍വുകളും മാറ്റിവച്ച് ആരോമല്‍ കണ്ണന്‍ അമൃതയില്‍ ചികിത്സയിലായിരുന്നു.
പല ആശുപത്രികളിലും ചികിത്സിച്ചിട്ട് ഭേദമാകാത്തതിനെ തുടര്ന്നാണ് ആരോമലിനെ അമൃതയില്‍ പ്രവേശിപ്പിച്ചത്.
പൂര്‍ണ്ണമായും സൌജന്യമായാണ് ആരോമലിന്‍റെ രണ്ട് വാല്‍വുകളും മാറ്റിവച്ചത്. മൂന്നരലക്ഷം രൂപ ഇതിനായി
ആശുപത്രിക്ക് ചെലവ് വന്നിട്ടുണ്ട്. അമൃതയിലെ പേഷ്യന്‍റ്സ് സര്‍വ്വീസസ് വഴിയാണ് ആരോമലിന് ചികിത്സാ
സൌകര്യം നല്‍കിയത്. രോഗം ഭേദമായ ആരോമല്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു വീണ്ടും ജനസേവാ
കേന്ദ്രത്തിലേക്ക് മടങ്ങി. |