അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇന്ന് വളരെ വ്യാപകമാണ് . എന്നാല്‍ ലോകത്താദ്യമായി ഒരാളില്‍
ഒരേസമയം നാലു അവയവം മാറ്റിവയ്ക്കാനായി നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടു. തുര്‍ക്കി വംശജനായ 27 കാരനിലാണ്
ഒരേ സമയം നടത്തിയ നാലു ശസ്ത്രക്രിയകളും പരാജയപ്പെട്ടത്.ഇതേ തുടര്‍ന്ന് ഇയാള്‍ മരിക്കുകയും ചെയ്തു.
രണ്ടു കൈകളും രണ്ടു കാലുകളും മാറ്റിവെച്ച്േ മണിക്കൂറുകള്‍ക്കുള്ളിലാണ് രോഗി മരിച്ചത്. മാറ്റിവച്ച് അവയവങ്ങളിലെ മജ്ജ
ശരീരകോശങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെടുകയാണ് ചെയ്തത്. 200 ലേറെ ഡോക്ടര്‍മാര്‍
20 മണിക്കൂറെടുത്താണ് ശസ്ത്രക്രിയ നടത്തിയത്.
അതേ സമയം ജനുവരി 17ന് ഹൂസ്റ്റണിലെ മെത്തഡിസ്റ്റ് ആശുപത്രി മനുഷ്യശരീരത്തില്‍ ഹൃദയം, ലിവര്‍ , വൃക്ക എന്നീ മൂന്നു
അവയവങ്ങള്‍ ഒരേസമയം ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ച് ഈ രംഗത്ത് വന്‍ നേട്ടം കൈവരിച്ചിരിക്കുകയാണ്.
ഹൃദയം, കരള്‍ , വൃക്ക എന്നീ മൂന്നു അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ
45 വയസ്സുകാരന് വാള്‍ട്ട് മെക്ഗയറാണ് ഈ അപൂര്‍വ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
മൂന്നു അവയവങ്ങളും ഒരാളില്‍നിന്ന് തന്നെ ലഭ്യമായതിനെത്തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ജനുവരി 16നു
ശസ്ത്രക്രിയ നടത്താനായി തീരുമാനിക്കുകയായിരുന്നു. ജനുവരി 16ന് ആരംഭിച്ച ശസ്ത്രക്രിയ 17ന് ഉച്ചയോടെയാണ്
പൂര്‍ത്തിയാക്കിയത് .ശസ്ത്രക്രിയയ്ക്ക് ശേഷം വാള്‍ട്ട് മെക്ഗയര് ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രിവൃത്തങ്ങള്‍
അറിയിച്ചു. സങ്കീര്‍ണമായ ഇത്തരം അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന അമേരിക്കയിലെ ഏക ആശുപത്രിയാണ്
മെത്തഡിസ്റ്റ്. |