ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശാണ്
ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. താളിയോലകളില്‍ നിന്ന് തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.
മന്ത്രി വിഎസ് ശിവകുമാര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക
വെബ്സൈറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് 2009ലാണ്. എല്ലാ മേഖലകളിലും ആയുര്‍വേദത്തിന്റെ പ്രധാന്യം വര്‍ദ്ധിച്ചുവരുന്ന
ഇന്നത്തെ സാഹചര്യത്തില്‍ ആയുര്‍വേദത്തെ വിശദമായി അറിയുവാന്‍ ഇത് സഹായകമാകും. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ
വകുപ്പിന് കീഴിലെ കോളജുകളില്‍ നടത്തിവരുന്ന പിജി കോഴ്സുകള്‍ , പാരാമെഡിക്കല്‍ കോഴ്സുകള്‍ എന്നിവയുടെ വിജ്ഞാപനങ്ങള്‍ ,
പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഈ വെബ്സൈറ്റ് വഴി ലഭ്യമാകും . ആയുര്‍വേദത്തെ ലോകം
വളരെ പ്രധാന്യത്തോടെ കാണുന്ന കാലഘട്ടമാണ് ഇത് . ആയുര്‍വേദ ചികിത്സയ്ക്ക് അതിന്റേതായ മേന്മയും തനിമയും
നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കഴിയുന്നുണ്ട്. ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ആയുര്‍വേദത്തിന്റെ തനിമയേയും മേന്മയെയും
കുറിച്ച് അറിയാനും അതിന്റെ പ്രധാന്യം മനസിലാക്കാനുമുള്ള അവസരം ഒരുക്കുകയാണ് വെബ്സൈറ്റ്. താളിയോലകളില്‍ നിന്നും
വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കിയ കേരള ഔഷധ വിജ്ഞാനത്തിന്റെ മൂന്നാം പതിപ്പും പ്രസിദ്ധീകരിച്ചു. 2012 മാര്‍ച്ചോടുകൂടി
12 പുസ്തകങ്ങളാണ് ഈ രീതിയില്‍ പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഈ സംരംഭങ്ങള്‍ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ
മേഖലയ്ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമാകുമെന്നതില്‍ സംശയം വേണ്ട . |