കുഞ്ഞുമുഖത്ത് പൊട്ടിച്ചിരി വിരിയിക്കാന്‍ അമ്മമാരുടെ കൈയിലെ ചെപ്പടിവിദ്യയാണ് അവരെ ഇക്കിളിയാക്കുക എന്നത്.
എന്നാല്‍ മകന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ ഇക്കിളിപ്പെടുത്തുന്നവരെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ?
ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് ഷെയറിലുള്ള സാന്‍ചിയ നോറിസിന്‍റെ കാര്യമാണ് പറഞ്ഞുവരുന്നത്. ഒരു വയസുള്ള
അവരുടെ മകന്‍ ബെന്നിന് രാത്രിയില്‍ ഇടക്കിടെ ശ്വാസോച്ഛ്വാസം നിലയ്ക്കും. ഉടനെ അവനെ ഉണര്‍ത്തുകയും ശക്തമായി
ഇക്കിളിപ്പെടുത്തുകയും ചെയ്താല്‍ ശ്വാസം നേരെയാകും. 41 കാരിയായ നോറിസ് , മകന് ശ്വാസ തടസ്സം നേരിടുന്നത്
അറിയാന്‍ പ്രത്യേക ശബ്ദസംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഉറങ്ങുന്നതിനിടെ ശ്വാസം തടസ്സപ്പെട്ടാല്‍ അതറിയാന്‍ പ്രത്യേക
ശബ്ദസംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഉറങ്ങുന്നതിനിടെ ശ്വാസം തടസപ്പെട്ടാല്‍ നോറിസ് ഓടിയെത്തും. ഇക്കിളിപ്പെടുത്താന്‍
തുടങ്ങിയാല്‍ ബെന്‍ കാലിട്ടടിച്ച് ശ്വാസം കഴിക്കാന്‍ തുടങ്ങും.
2010 നവംബര്‍ 24നാണ് ബെന്‍ ജനിച്ചത്. പൂര്‍ണ്ണവളര്‍ച്ചയെത്താതെ ജനിക്കുന്ന കുട്ടികളില്‍ കണ്ടുവരുന്ന അപ്നിയ രോഗമാണ്
ബെന്നിന്. ഉറങ്ങുന്ന വേളയില്‍ 20 സെക്കന്‍റോ അതിനു മുകളിലോ ശ്വാസം നിലക്കുന്ന അവസ്ഥയാണ് ഇത്. ശ്വാസം
കിട്ടാതെവരുമ്പോള്‍ രക്തത്തില്‍ ആവശ്യത്തിന് ഓക്സിജന്‍ ഇല്ലാതെ വരികയും തലച്ചോറിന് കേടുസംഭവിക്കുകയും ചെയ്യുന്നു.
അല്‍പ നിമിഷങ്ങള്‍ കൂടി ഇതേഅവസ്ഥ തുടര്‍ന്നാല്‍ അത് മരണത്തില്‍ കലാശിക്കും. ജനന സമയത്ത്
പേശികളും ഞരമ്പുകളും പൂര്‍ണ്ണമായി വികസിക്കാത്ത കുട്ടികളിലാണ് സാധാരണ അപ്നിയ ഉണ്ടാവുക. |