മക്കളില്ലാത്തവര്‍ വാര്‍ദ്ധക്യകാലത്തും പ്രതീക്ഷ കൈവിടേണ്ട. പ്രായമേറിയവര്‍ക്ക് ഐ വി എഫ് മാര്‍ഗ്ഗത്തിലൂടെ കുട്ടിയുണ്ടാവാന്‍
സാദ്ധ്യതകള്‍ ഏറെയാണ്. അറുപത്തിയഞ്ചുകാരനായ ഭീം സിംഗിന്റെയും ഭാര്യ അറുപത്തിമൂന്നുകാരിയായ കൃഷ്ണയുടെയും
ജീവിതം ഇതിന് ഒരു ഉദാഹരണമാവുകയാണ്. പതിനാറുവര്‍ഷം മുന്‍പ് ഏക മകന് റോഡ് അപകടത്തില്‍ മരിച്ചതിനു ശേഷം
നിരാശരായിരുന്നു ഇവര്‍ . സാങ്കേതിക വിദ്യയുടെ നേട്ടം ഇവരുടെ ജീവിതത്തില്‍ വെളിച്ചമായി. ഐ വി എഫ് രീതി വഴി ജനിച്ച
കുട്ടിയില്‍ ഇന്നവര്‍ ആനന്ദം കണ്ടെത്തുന്നു.
ഹരിയാനയിലെ നാഷണല്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ വഴിയാണ് ഇവര്‍ ഭാഗ്യപരീക്ഷണം നടത്തിയത്. കടുത്ത പ്രമേഹം പോലെയുള്ള
ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഈ മാര്‍ഗ്ഗം ഒരു പ്രതിവിധിയാണെന്ന് സെന്ററിന്റെ ഡയറക്ടര്‍ ഡോക്ടര്‍ ബിഷ്ണോയി
പറയുന്നു. ശാസ്ത്രീയ നേട്ടങ്ങള്‍ ഇവിടെ സാധാരണക്കാര്‍ക്കും പ്രയോജനമാവുകയാണ്. ഇതുവഴി കുട്ടികളില്ലാത്ത
ദുഖമനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് പ്രതീക്ഷയേറുകയാണ്. |