കേന്ദ്ര സര്‍ക്കാരിന്റെ ജീവിതശൈലീരോഗ ചികിത്സാപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ജില്ലാ ജനറല്‍
ആശുപത്രികളില്‍ കാന്‍സര്‍ ഫെസിലിറ്റി സെന്ററുകള്‍ സ്ഥാപിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍
കോഴിക്കോട് , തൃശ്ശൂര്‍ , ഇടുക്കി , ആലപ്പുഴ , പത്തനംതിട്ട എന്നീ അഞ്ച് ജില്ലാ ആശുപത്രികളിലായി
അഞ്ഞൂറ് അര്‍ബുദ രോഗികള്‍ക്ക് ചികിത്സാസൌകര്യം ലഭിക്കും.
അര്‍ബുദബാധിതര്‍ക്ക് സൌജന്യമായി കീമോതെറാപ്പി നല്‍കുന്നതോടൊപ്പം ഇത്തരം കേന്ദ്രങ്ങളില്‍
സൈറ്റോ പാത്തോളജിസ്റ്റ് , മെഡിക്കല്‍ ഓങ്കോളജിസ്റ്റ് , ടെക്നീഷ്യന് , രണ്ട് നഴ്സുമാര്‍ എന്നിവരടങ്ങുന്ന
വിദഗ്ധ സംഘത്തിന്റെ സേവനവും രോഗികള്‍ക്ക് ലഭിക്കും.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ബി പി എല്‍ , എ പി എല്‍ വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്ക്
ചികിത്സാസഹായമേകുന്ന പദ്ധതിയിലൂടെ പ്രതിവര്‍ഷം ഒരു രോഗിക്ക് ഒരു ലക്ഷം രൂപ വരെ സഹായം
ലഭ്യമാവും. |