കാന്‍സര്‍ ചികിത്സയ്ക്കുള്ള ലീനിയര്‍ ആക്സിലറേറ്റര്‍ റേഡിയേഷന്‍ ചികിത്സ കേരളത്തില്‍ ആദ്യമായി തുടങ്ങിയത് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ്.
2003ലാണ് അമൃതയില്‍ റേഡിയേഷന്‍ ഓങ്കോളജി തുടങ്ങിയത്. സാങ്കേതികമായി ഏറെ മുന്നിലാണ് ഇപ്പോള്‍ ഓങ്കോളജി വിഭാഗം. സംസ്ഥാനത്ത് റേഡിയേഷന്‍ ഓങ്കോളജിയില്‍ ഇത്രയും
സംവിധാനങ്ങളുള്ളത് അമൃതയില്‍ മാത്രമാണ്. തുടക്കത്തില്‍ ഒരെണ്ണമായിരുന്നെങ്കില്‍ ഇപ്പോള്‍ 3 ലീനിയര്‍ ആക്സിലറേറ്ററുകളാണ് അമൃതയില്‍ ഉള്ളത്. സാങ്കേതികമായി മുന്നിട്ടു നില്‍ക്കുന്ന
ഇന്‍റന്‍സിറ്റീവ് മോഡുലേറ്റ് റേഡിയേഷന്‍ തെറാപ്പി , വോളമെട്രിക്ക് ആര്‍ക്ക് തെറാപ്പി ഈ സംവിധാനങ്ങളെല്ലാം ആദ്യമായി തുടങ്ങിയത് അമൃത ആശുപത്രിയിലാണ്. ഈ രംഗത്തെ ഏറ്റവും
നല്ല വിദഗ്ദ്ധാണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. ബ്രയിന്‍ ട്യൂമറിന്‍റെ ചികിത്സയ്ക്ക് ഏറെ ഫലപ്രദമായ സ്റ്റീരിയോടാക്ടിക്ക് റേഡിയോ സര്‍ജ്ജറി സംവിധാനം
അമൃതയില്‍ ഉണ്ട്. തലച്ചോറിലെ ഏറ്റവും ചെറിയ മുഴകള്‍ ചികിത്സിച്ച് പൂര്‍ണ്ണമായും ഭേദമാക്കാന്‍ ഇത് വഴി സാധിക്കും. ഇതു കൂടാതെ ബ്രാക്കി തെറാപ്പി സൌകര്യവും അമൃതയില്‍ ലഭ്യമാണ്.
കുട്ടികള്‍ക്ക് റേഡിയേഷന്‍ നല്‍കുന്നത് വളരെ പരിമിതമായി മാത്രമാണ്. കൃത്യമായ അളവില്‍ , കൃത്യമായ സ്ഥലത്ത് മറ്റ് ശരീരഭാഗത്തൊന്നും ഏല്‍ക്കാതെ റേഡിയേഷന്‍ നല്‍കാനുള്ള ഫലപ്രദമായ
സംവിധാനം അമൃതയിലുണ്ട്. കുട്ടികള്‍ക്ക് അനസ്തേഷ്യ നല്‍കിയിട്ടാണ് റേഡിയേഷന്‍ നല്‍കാറുള്ളത് . നല്ലൊരു അനസ്തേഷ്യ ടീം എപ്പോഴും ആശുപത്രിയില്‍ സജ്ജമാണ്. ഒരു ദിവസം 120 രോഗികള്‍ക്കാണ്റേഡിയേഷന്‍ ചികിത്സ നല്‍കുന്നത്. |