കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി
ചികിത്സയിലായിരുന്ന മൂന്നു പേര് കൂടി മരിച്ചു. പെര്‍ള പര്പ്പക്കര
പരേതനായ ഭാട്യയുടെ ഭാര്യ ജാനകി(60), ബോവിക്കാനം ഇരണ്ണി
പയത്തിലെ പരേതനായ കൃഷ്ണന്റെ ഭാര്യ അങ്കാര(55) , പെര്‍ള
കണ്ണാടിക്കാന ഹൌസില്‍ രാഘവന് എന്നിവരാണ് മരിച്ചത്.
ഇവരുടെ കുടുംബത്തിന് സര്‍ക്കാര്‍ വക സാമ്പത്തിക സഹായം
ലഭിച്ചിട്ടുണ്ട്. |