അര്‍ബുദ രോഗബാധിതര്‍ക്ക് ചികിത്സാര്‍ഥം കെ എസ് ആര് ടി സി ബസ്സില്‍
സൌജന്യ യാത്ര അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
അറിയിച്ചു. അര്‍ബുദ രോഗബാധിതര്‍ക്ക് പ്രതിമാസ പെന്ഷന് നല്‍കുന്നതിനായി വരുമാന
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കുന്ന കാര്യം ഉടന്‍ തന്നെ പരിഗണിക്കുമെന്നും
മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്റെ ഭരണസമിതി യോഗത്തിന്
അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം .
അര്‍ബുദം പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ ആര് സി സിയിലെ ഡോക്ടര്‍മാര്‍ക്ക്
ഒരു മാസം നീണ്ടു നില്ക്കുന്ന പ്രത്യേക പരിശീലനം നല്കുന്ന കാര്യം ആലോചനയിലാണെന്നും
അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് , മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാമദാസ് പിഷാരടി,
ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. രാധാകൃഷ്ണപിള്ള തുടങ്ങിയവരും യോഗത്തില്‍
സംബന്ധിച്ചു. |