തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നു. കേരളം കണ്ട ഏറ്റവും വലിയ
ആയുര്‍വേദ കൂട്ടായ്മയാണ് ഇത്. മേളയിലേയ്ക്ക് പ്രതിദിനം വിദേശികളടക്കം ആയിരങ്ങളാണ് എത്തുന്നത് . ആയുര്‍വേദത്തിന്റെ
ആഗോള കേന്ദ്രം കേരളമാണെന്ന് വിളിച്ചു പറയുകയാണ് കനകക്കുന്നില്‍ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ .
മൂന്നൂറിലേറെ സ്റ്റാളുകളും വിദേശ പ്രതിനിധികളും അടക്കം ഫെസ്റ്റിവലിലെ ഓരോ ദിനവും സമ്പന്നമാണ് .സംസ്ഥാന സര്‍ക്കാരിന്റെ
കീഴിലുള്ള സെന്റര്‍ ഫോര്‍ ഇന്നൊവേഷന് ആന്റ് ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷനും ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനും
ചേര്‍ന്നാണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ആയുര്‍വേദത്തിന്റെ സമസ്ത മേഖലകളെയും ലോകത്തിനു
പരിചയപ്പെടുത്തുകയാണ് ഫെസ്റ്റിവല്‍ . ആയുര്‍വേദത്തെ ആഗോളവിപണയിലെത്തിക്കുക എന്നതും ഫെസ്റ്റിവലിന്റെ ലക്ഷ്യമാണ്.
കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ആയുര്‍വേദ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ,ഗവേഷണസ്ഥാപനങ്ങള്‍ , ഫാര്‍മസി,
സുഖ ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങി പൊതു സ്വകാര്യ മേഖലകളില്‍ നിന്നും ആയുര്‍വേദവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗവും
ഫെസ്റ്റിവലിന് എത്തിയിട്ടുണ്ട്. ആയിരത്തിലേറെ ഔഷധ സസ്യങ്ങളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ
രോഗങ്ങള്‍ക്കുമുള്ള കാരണങ്ങളും പ്രതിവിധികളും ഫെസ്റ്റിവലില്‍ കാണാം. കേരളത്തിലെ വിവിധ ആയുര്‍വേദ ചികിത്സാ
രീതികള്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കെത്തിക്കാനാകുന്ന ചര്‍ച്ചകളും ഇവിടെ നടക്കുന്നുണ്ട് .വിദ്യാര്‍ത്ഥികളും
വിദേശികളും ഗവേഷകരും അടക്കം ആയിരങ്ങളാണ് ദിനം പ്രതി ഫെസ്റ്റിവല്‍ കാണാനെത്തുന്നത്. ആയുര്‍വേദത്തോടുള്ള
അപരിചിതത്വം മാറ്റുന്നതിനപ്പുറം നമ്മുടെ മഹത്തായ പാരമ്പര്യമെന്ന കാഴ്ച കൂടിയാണ് ആയുര്‍വേദ ഗ്ലോബല്‍ ഫെസ്റ്റിവല്‍
മുന്നോട്ടുവയ്ക്കുന്നത്. |