സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട
പ്രതിരോധ വാക്സിനായ ഹെപ്പറ്റൈറ്റിസ് ബിക്ക് കടുത്ത ക്ഷാമം. വാക്സിന് വിതരണം ചെയ്യുന്നതില്‍
കേന്ദ്ര ആരോഗ്യവകുപ്പ് വരുത്തിയ വീഴ്ചയാണ് ക്ഷാമത്തിന് കാരണം.
കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ഹെപ്പറ്റൈറ്റിസ് ബി വാക്സിന്റെ സീറോ ഡോസും തുടര്‍ന്ന് ഒന്നര- രണ്ടര -
മൂന്നര മാസങ്ങള്‍ കഴിയുമ്പോള്‍ തുടര്‍ന്നുള്ള ഡോസും നല്‍കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിരോധ
വാക്സിന്റെ കടുത്ത ക്ഷാമം മൂലം വാക്സിനായി ഇപ്പോള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്
ആളുകള്‍ . സര്‍ക്കാര്‍ ആശുപത്രിയില്‍ സൌജന്യമായി നല്കി വന്ന വാക്സിന് ഒരു ഡോസിന് 150 രൂപ വിലയുണ്ട്.
സംസ്ഥാനത്തെ ജനനനിരക്ക് കണക്കാക്കി കഴിഞ്ഞവര്‍ഷം 4.92 ലക്ഷം ഡോസ് വാക്സിന് നല്കിയ കേന്ദ്ര ആരോഗ്യവകുപ്പ്
2011-12 വര്‍ഷത്തേക്കായി 2 ലക്ഷം ഡോസ് മാത്രമാണ് നല്‍കിയത്.
ഡിസംബര്‍ 14 മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ആരംഭിച്ച പ്രതിരോധ വാക്സിനായ പെന്റാവാലന്റ്
ഫെബ്രുവരി മാസം കൂടി ഉപയോഗിക്കാനുള്ള സ്റ്റോക്കേ ഇപ്പോള്‍ ഉള്ളൂ. ഹെപ്പറ്റൈറ്റിസ് ബി , പെന്റാവാലന്റ് വാക്സിന്
എന്നിവയ്ക്കായി സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്ര ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ഇവ ലഭ്യമാക്കാന്‍
ഇതു വരെ നടപടിയൊന്നും തന്നെ എടുത്തിട്ടില്ല . |