ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു.
ആരോഗ്യമന്ത്രി അടൂര്‍പ്രകാശ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ലോകാരോഗ്യ സംഘടന ആഗോള തലത്തില്‍ നടത്തിയ പഠനത്തില്‍
ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികള്‍ ഉള്ളത് ഇന്ത്യയിലാണെന്ന് കണ്ടെത്തുകയുണ്ടായി. ഇന്ത്യയിലാകട്ടെ കേരളമാണ് ഇതില്‍ ഒന്നാമത്.
ഈ സാഹചര്യത്തില്‍ വേള്‍ഡ് ഇന്ത്യ ഡയബറ്റിക് ഫൌണ്ടേഷന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും സംയുക്ത സംരംഭമായാണ് ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിന്റെ കെട്ടിടം തിരുവനന്തപുരത്തെ പുലയനാര്‍കോട്ടയില്‍ നിര്‍മ്മിക്കുന്നത്. ഡയബറ്റിക്സ് എന്ന രോഗവും
ആ രോഗത്തിന്റെ അനന്തര ഫലങ്ങളും അതിനുവേണ്ടി കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും മനുഷ്യനെ ഏറ്റവും അലട്ടുന്ന ഒന്നായി
മാറിക്കൊണ്ടിരിക്കുകയാണ് . ഈ രോഗത്തെ കുറിച്ചുള്ള ബോധവത്കരണം, രോഗം വന്നാല്‍ മരുന്നിനോടൊപ്പം പ്രത്യേകം വ്യായാമം,
ആഹാരം എന്നിവ ആവശ്യമാണ്. നിയന്ത്രിതമായി പ്രമേഹമുള്ള ഒരാളെ രോഗിയായി കണക്കാക്കാനാകില്ല. പ്രമേഹത്തിന്റെ
സങ്കീര്‍ണതകളും പ്രമേഹ ബാധിതര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും ഏറെയാണ്. വര്‍ദ്ധിച്ചു വരുന്ന പ്രമേഹബാധിതരുടെ
സംരക്ഷണത്തിനാവശ്യമായ ഇത്തരത്തിലൊരു സ്ഥാപനം കേരളീയര്‍ക്ക് അനിവാര്യമാണ്. |