2011 ഒക്ടോബറില്‍ ആരംഭിച്ച കാരുണ്യ പ്രതിവാര ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം ആരോഗ്യ വൈദ്യസഹായ
പദ്ധതികള്‍ക്കായി വിതരണം ചെയ്യാനുള്ള പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചു. ഇതനുസരിച്ച് കാരുണ്യ ധനസഹായ നിധി
എന്ന പേരില്‍ ഫണ്ട് രൂപീകരിച്ച് കാന്‍സര്‍ , വൃക്ക, ഹൃദയം എന്നിവ സംബന്ധമായ രോഗചികിത്സയ്ക്കും
പാലിയേറ്റീവ്കെയറിനും ധനസഹായം നല്‍കും. ഇതിനോടകം തന്നെ 20 കോടിയിലേറെ രൂപ കാരുണ്യ ലോട്ടറിയിലൂടെ
സമാഹരിക്കാനായിട്ടുണ്ട്.
കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന്, ശസ്ത്രക്രിയ , ആശുപത്രി ചെലവ് എന്നിവയ്ക്കും വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ,
മറ്റു ചികിത്സാ ചെലവ് എന്നിവയ്ക്കും വൃക്കമാറ്റിവയ്ക്കലിന് ഒറ്റത്തവണയായും ഫണ്ടില്‍ നിന്ന് തുക ലഭ്യമാക്കും.
ഹൃദയരോഗികള്‍ക്ക് ആന്‍ജിയോ ഗ്രാം , ആന്‍ജിയോപ്ലാസ്റ്റി, ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി, പേസ് മേക്കര്‍ , സ്റ്റൈന്റ് വാങ്ങുന്നതിനുള്ള
ചെലവ് എന്നിവയ്ക്കായി ധനസഹായം അനുവദിക്കും. ഇവ കൂടാതെ കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്കും പണം നല്‍കും.
300 രൂപയ്ക്ക് മുകളിലുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസുകളില്‍ നിന്നും സ്വീകരിച്ച് ജില്ലാ തലത്തില്‍
വിലിയിരുത്തല്‍ സമിതി പരിശോധിക്കുന്നതുമാണ് . |