നടപടിക്രമങ്ങളിലെ കാലതാമസം കൊണ്ട് കോഴിക്കോട് മെഡിക്കല്‍കോളജിലെ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ കെട്ടികിടക്കുന്നു.
3 മാസത്തിലേറെ പഴക്കമുള്ള മൃതദേഹം പോലും മോര്‍ച്ചറിയില്‍ ഉണ്ട്. മരിച്ചിട്ടും രക്ഷപ്പെടാനാവാത്ത എട്ട് മൃതദേഹങ്ങളാണ്
കോഴിക്കോട് മെഡിക്കല്‍കോളജിലെ മോര്‍ച്ചറിയില്‍ ഉള്ളത്. എട്ടുപേരും അജ്ഞാതര്‍ . മനോരോഗ ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്ന
രണ്ട് മൃതദേഹങ്ങളും അപകടത്തില്‍ മരണമടഞ്ഞവരുടെ ശവശരീരങ്ങളും ഒക്കെയുണ്ട് ഇക്കൂട്ടത്തില്‍ . പല മൃതദേഹങ്ങളും
പഴക്കം ചെന്ന് മോശം അവസ്ഥയിലാണെന്നറിയുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ടു നല്കിയ മൃതദേഹം
ഇതുവരെ അനാട്ടമി വിഭാഗം ഏറ്റെടുത്തിട്ടില്ല.
ആശുപത്രിയില്‍ നിന്ന് യഥാസമയം കോര്പ്പേറേഷനിലേക്ക് അറിയിപ്പ് ചെല്ലാത്തതും അജ്ഞാതമരണങ്ങളിലും അപകടമരണങ്ങളിലും
പൊലീസ് നടപടി വൈകുന്നതും മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ കെട്ടിക്കിടക്കാന്‍ കാരണമാകുന്നു. മെഡിക്കല്‍കോളജിലെ മോര്‍ച്ചറിക്ക്
150 രൂപ മാത്രമേ ദിവസ വാടകയുള്ളു. ഇതിനാല്‍ ബന്ധുക്കളുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഏറെ പേര് ഇവിടം ഉപയോഗപ്പെടുത്താറുണ്ട് .
മോര്‍ച്ചറിയിലെ മൃതശരീരങ്ങള്‍ മാറ്റാന്‍ ഇതിനോടകം നടപടി ആയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. |