ചെറുകിട മരുന്നുവ്യാപാരികള്‍ സഹകരിക്കാന്‍ തയ്യാറെങ്കില്‍ സര്‍ക്കാര്‍ ഇവര്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്ന് വിതരണം
ചെയ്യുമെന്ന് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഇതോടെ ജനങ്ങള്‍ക്ക് അവശ്യമരുന്നകള്‍ കുറഞ്ഞ വിലയില്‍
ലഭ്യമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതിക്ഷയെന്നും ആരോഗ്യ മന്ത്രി ഡല്‍ഹിയില്‍ വ്യക്തമാക്കി.
അവശ്യമരുന്നുകളുടെ ലഭ്യത കുറഞ്ഞതും ലഭിക്കുന്ന മരുന്നുകളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാനാകാത്തതുമായ
സാഹചര്യത്തിലാണ് ചെറുകിട മരുന്നുകടകളുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്. സ്വകാര്യ മരുന്നു
വ്യാപാരികളുമായി സഹകരിക്കുന്നതോടെ അവശ്യമരുന്നുകള്‍ കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നാണ്
സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ . ഇതനുസരിച്ച് സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്ന മരുന്നുകള്‍ ചെറുകിട
വ്യാപാരികള്‍ കുറഞ്ഞവിലയ്ക്ക് തന്നെയല്ലേ വില്‍ക്കുന്നത് എന്ന് ഉറപ്പു വരുത്തുന്നതിനായി സര്‍ക്കാര്‍ പ്രത്യേക നിരീക്ഷണ
സമിതിയെ നിയോഗിക്കും. നിലവില്‍ നീതി , മാവേലി മരുന്നു കടകളിലൂടെയാണ് കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ മരുന്ന്
വിതരണം നടത്തുന്നത്. കൂടാതെ കമ്യൂണിറ്റി സെന്ററുകള്‍ വ്യാപകമാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട് . |