സംസ്ഥാനത്ത് പെന്റാവാലന്റ് കുത്തിവെപ്പ് തുടരാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. ഇതിനകം
8176 കുട്ടികള്‍ക്ക് വാക്സിന് നല്‍കിയിട്ടും, പ്രശ്നമുണ്ടായത് തിരുവനന്തപുരം വിതുരയില്‍ ഒരു കുട്ടിക്ക് മാത്രമാണ്. അതേ കുറിച്ച്
വിദ്ഗ്ധ സമിതി അന്വേഷിച്ച് വരികയാണ്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരത്ത്
വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി |