കുട്ടികളിലെ വൈകല്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി തുടര്‍ചികിത്സ ലഭ്യമാക്കുന്ന "ഡ്രീംസ്' എന്ന പഠന കേന്ദ്രത്തിന്
മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ തുടക്കമായി. ഇന്‍റര്‍ യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റീസ്
സ്റ്റഡീസിന്‍റെ കീഴിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. ദേശീയ - സംസ്ഥാന തലങ്ങളില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുമായി സഹകരിച്ച് വൈകല്യമുള്ളവരെ കുട്ടിക്കാലത്ത് തന്നെ കണ്ടെത്തുകയും സമൂഹത്തിന്‍റെ മുഖ്യധാരയില്‍
എത്തിക്കുകയും ചെയ്യുക എന്നതാണ് ഈ കേന്ദത്തിന്‍റെ ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് ഒരു സര്‍വ്വകലാശാല ഇത്തരമൊരു
കേന്ദ്രം സ്ഥാപിക്കുന്നത്.
കുട്ടികളിലെ ബുദ്ധിവികാസവും വളര്‍ച്ചയുടെ ഘട്ടങ്ങളും ശരിയായ രീതിയിലാണോ എന്ന് ഉറപ്പു വരുത്തുകയും ശാസ്ത്രീയപരിഹാരം
നിര്‍ദ്ദേശിക്കുകയുമാണ് "ഡ്രീംസ്'' എന്ന ഡിസെബിലിറ്റി അസെസ്മെന്‍റ് ആന്‍റ് റീഹാബിലിറ്റേഷന്‍ സെന്‍ററിന്‍റെ ലക്ഷ്യം. കാഴ്ചയ്ക്കും കേള്‍വിക്കും
ചലനത്തിലും സംസാരം എന്നിവയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ , , ബുദ്ധിവൈകല്യങ്ങള്‍ , പെരുമാറ്റത്തിലെയും പഠനത്തിലെയും ബുദ്ധിമുട്ടുകള്‍ ,
ഓട്ടിസം എന്നിവയ്ക്ക് മെഡിക്കല്‍ തെറാപ്പി മേഖലയിലെ വിദഗ്ദ്ധരുടെ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. കുട്ടികളുടെ പ്രശ്നങ്ങള്‍
തിരിച്ചറിയാത്തതു മൂലമാണ് പലപ്പോഴും അവരുടെ കഴിവുകള്‍ കണ്ടെത്താതെ പോകുവാന്‍ കാരണം. അധ്യാപകര്‍ ഈ മേഖലയില്‍
കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് കേന്ദ്രം ഉദ്ഘാടനം ചെയ്ത് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. തീസ് തെറാപ്പി, സൈക്കോളജിക്കല്‍ അസെസ്മെന്‍റ് ,
ഫിസിയോ തെറാപ്പി തുടങ്ങിയ നവീന ചികിത്സാസംവിധാനങ്ങള്‍ കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുണ്ട് . സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധിച്ച്
സമൂഹം ജീവിക്കുന്നതാണ് വൈകല്യമുള്ളവരെ മുഖ്യധാരയിലെത്തിക്കാന്‍ തടസമാകുന്നതെന്ന് വൈസ് ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ പറഞ്ഞു.
വൈകല്യങ്ങളെ സംബന്ധിക്കുന്ന അവലോകന ക്ലാസുകള്‍ , കൌണ്‍സിലിംഗ് , നിയമനടപടികള്‍ എന്നിവയ്ക്കുള്ള സൌകര്യങ്ങളും ഡ്രീംസില്‍ ഒരുക്കിയിട്ടുണ്ട്.
പത്ത് മുതല്‍ നാലുമണി വരെയാണ് പ്രവര്‍ത്തന സമയം. പരിശോധനയ്ക്കായി ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. |