മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ എം ബി ബി എസ് കോഴ്സിന്‍റെ കാലയളവ് അഞ്ചര വര്‍ഷമെന്നത് ഒരു വര്‍ഷം
കൂടി നീട്ടാന്‍ ഉദ്ദേശിക്കുന്നു. ഒരു വര്‍ഷത്തെ നിര്‍ബന്ധ ഗ്രാമീണസേവനം കൂടി കോഴ്സില്‍ ഉള്‍പ്പെടുത്തുന്നത്
കൊണ്ടാണ് ഇത്.
കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ
യോഗത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. ഈ നിര്‍ദ്ദേശം മെഡിക്കല്‍ കൌണ്‍സില്‍ ബോര്‍ഡിന്‍റെ
അംഗീകാരം ലഭിച്ച ശേഷം ഗവണ്‍മെന്‍റിന് സമര്‍പ്പിക്കും. കോഴ്സ് കാലയളവ് ആറര വര്‍ഷമാക്കണമെങ്കില്‍ 1999ലെ
ചട്ടങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണം. എന്നാല്‍ ആറര വര്‍ഷമായി എം ബി ബി എസ് കോഴ്സിന്‍റെ കാലയളവ്
നീട്ടുന്നതിനെതിരെ പല മേഖലകളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. |