നഗരമാലിന്യങ്ങള്‍ പൂര്‍ണമായും കത്തിച്ചു കളയാന്‍ മൊബൈല്‍ ഇന്‍സിനറേറ്ററുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ പദ്ധതി
തയ്യാറാക്കി. മന്ത്രിസഭാ തീരുമാനപ്രകാരം ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരത്തിലാണ് നടപ്പിലാക്കുന്നത് . വിജയകരമായാല്‍ മറ്റ് നഗരങ്ങളിലേക്ക്
വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്‍സിനറേറ്ററുകള്‍ വാങ്ങാനായി കോര്‍പ്പറേഷന്‍ ആഗോള ടെന്‍ണ്ടര്‍ ക്ഷണിച്ചു.
മാര്‍ച്ച് എട്ടിനുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കും.
വിളപ്പില്‍ശാലയിലെ മാലിന്യ സംസ്കരണ പ്ലാന്‍റ് പൂട്ടിയതോടെ തിരുവനന്തപുരം നഗരത്തിലെ മാലിന്യ നീക്കം
നിലച്ചിരിക്കുകയാണ് . ഈ സാഹചര്യത്തിലാണ് മൊബൈല്‍ ഇന്‍സിനറേറ്ററുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വിദേശരാജ്യങ്ങളില്‍ മാലിന്യ സംസ്കരണത്തിന് വ്യാപകമായി മൊബൈല്‍ ഇന്‍സിനറേറ്ററുകള്‍ ഉപയോഗിക്കുന്നുണ്ട്.
യന്ത്രം ഒരെണ്ണത്തിന് ഏതാണ്ട് മൂന്നു കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. മണിക്കൂറില്‍ 0.5 മെട്രിക് ടണ്‍ മുതല്‍
ഒരു മെട്രിക് ടണ്‍ വരെ മാലിന്യം സംസ്കരിക്കാവുന്നതും രണ്ടു മെട്രിക് ടണ്‍ മുതല്‍ മൂന്നു മെട്രിക് ടണ്‍ വരെ
സംസ്കരിക്കാവുന്നതുമായ രണ്ട് ഇന്‍സിനറേറ്ററുകളാണ് തിരുവനന്തപുരം നഗരത്തിലെ ആവശ്യത്തിനായി വാങ്ങുന്നത്.
ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാകും ഇന്‍സിനറേറ്റര്‍ . ട്രക്കോ , ടെയ്ലറോ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിലേക്ക്
കൊണ്ടു പോകാന്‍ കഴിയുന്നതായിരിക്കും ഇവ .
മാലിന്യം കത്തിക്കുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അടക്കമുള്ള വാതകങ്ങള്‍ മൂലം അന്തരീക്ഷ മലിനീകരണം
ഉണ്ടാകാതിരിക്കാന്‍ പ്രത്യേക മലിനീകരണ നിയന്ത്രണ സംവിധാനം ഇന്‍സിനറേറ്ററുകള്‍ക്ക് ഉണ്ടാകണമെന്ന് കോര്‍പ്പറേഷന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് നിശ്ചിത മാനദണ്ഡവും നിശ്ചയിച്ചിട്ടുണ്ട് .
ആവശ്യത്തിന് ബര്‍ണറുകളുള്ളതും രണ്ട് ചേമ്പറുകള്‍ ഉള്ളതും ആയിരിക്കും ഇന്‍സിനറേറ്റര്‍ . സ്വമേധയാ
പ്രവര്‍ത്തിക്കുന്നതും പ്രതികൂല കാലാവസ്ഥയെ ചെറുക്കുന്നതുമായ സംവിധാനമുള്ള ഇന്‍സിനറേറ്ററുകളാണ് വാങ്ങുന്നത്.
ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി ജീവനക്കാര്‍ക്കുള്ള പരിശീലനവും ഇന്‍സിനറേറ്റര്‍
നല്‍കുന്ന കമ്പനി നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട് .
Leave a Comment
Do not post abusive comments, spams, links or advertisements. Any improper post shall be removed with immediate effect.
Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has
been honoured with 58 State Awards for Excellence in Television - the only channel in India to be bestowed with such a recognition.