health news
 
നഗരവത്കരണം ഹൃദയാരോഗ്യത്തെ ബാധിക്കുന്നു

നഗരവത്കരണം ഹൃദയാരോഗ്യത്തെ ബാധിക്കുന്നതായി വേള്‍ഡ് ഹാര്‍ട്ട് ഫൌണ്ടേഷന്‍ റിപ്പോര്‍ട്ട്. കുട്ടികളുടെ ആരോഗ്യത്തെയാണ് ഇത് ഏറെ ദോഷകരമായി ബാധിക്കുന്നത് . മുതിര്‍ന്നവരില്‍ ഹൃദ്രോഗവും പക്ഷാഘാതവും വര്‍ദ്ധിക്കാനും നഗരവത്കരണം വഴിയൊരുക്കുന്നു.

ലോക ജനസംഖ്യയുടെ 50 ശതമാനവും ഇന്ന് നഗരങ്ങളിലാണ് ജീവിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ നഗരവാസികള്‍ ഉള്ളത് ഗള്‍ഫ് രാജ്യങ്ങളിലാണ് . ഖത്തറിനാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം. തൊണ്ണൂറ്റി ആറ് ശതമാനം ആളുകളും ഇവിടെ നഗരങ്ങളില്‍ പാര്‍ക്കുന്നു . സൌദി അറേബ്യയില്‍ ഇത് 84 ശതമാനമാണ് . ജോര്‍ദ്ദാനില്‍ 79 ശതമാനവും യു എ ഇയില്‍ 78 ശതമാനവും ജനങ്ങള്‍ നഗരങ്ങളില്‍ ജീവിക്കുന്നു .

നഗരവത്കരണം ആരോഗ്യത്തിന് ഹാനികരമായി തീരുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ പരിഹാരമാര്‍ഗ്ഗം തേടിയില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരം ആയിരിക്കുമെന്ന് എമിറേറ്റ്സ് കാര്‍ഡിയാക് സൊസൈറ്റി ഹൃദ്രോഗനിവാരണ വിഭാഗം തലവന്‍ ഡോക്ടര്‍ നൂഷിന്‍ ബാസര്‍ഗാനി മുന്നറിയിപ്പ് നല്‍കുന്നു.

ഹൃദ്രോഗം ഒരു ജീവിതശൈലീ രോഗമാണ് എന്നും അത് സമൂഹത്തിലെ സമ്പന്നരെയാണ് ബാധിക്കുന്നതെന്നും ഉള്ള ധാരണ തെറ്റാണെന്നും അദ്ദേഹം പറയുന്നു. കൂടുതല്‍ പേര്‍ തിങ്ങി പാര്‍ക്കുന്ന ഫ്ലാറ്റുകളും മലിനീകരണവും പ്രകൃതി നശീകരണവും ജീവിതം നരക തുല്യമായി മാറ്റുകയാണ് .

 
Leave a Comment
Do not post abusive comments, spams, links or advertisements. Any improper post shall be removed with immediate effect.
 
 
 
Arogyavarthakal
- Advertisement -
 
health news

തടിവെച്ചാല്‍ ഏതു പോലീസും കുടുങ്ങും

എച്ച് 7 എന്‍ 9 വൈറസ് ബാധ ഭീഷണിയാകുന്നു

വിമുക്ത ഭടന്‍മാരുടെ ആരോഗ്യ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം - എ.കെ ആന്‍റണി

ആരോഗ്യമേഖലയിലെ പരിഷ്കാരങ്ങള്‍ അന്തര്‍ദ്ദേശീയ പ്രശംസ നേടിയെന്ന് കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്

ന്യുമോണിയ, വയറിളക്കം എന്നിവ ഇന്ത്യയിലെ മൂന്നിലൊന്ന് ശിശുമരണത്തിനും കാരണമാകുന്നു

കേരളത്തില്‍ ചൂടു കൂടാന്‍ കാരണം ആഗോളതാപനമല്ല

എന്താണ് സൂര്യാഘാതം ?

പ്രൊഫസര്‍ സര്‍ റോബര്‍ട്ട് എഡ്വേര്‍ഡ്സ് അന്തരിച്ചു

ലോക ഹോമിയോപ്പതി ദിനം

ഡെങ്കിക്കേസുകളില്‍ മൂന്നിലൊന്നും ഇന്ത്യയില്‍

വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് 12 മുതല്‍ 3 വരെ വിശ്രമം

2050ഓടെ ലോകജനസംഖ്യ സ്ഥിരത കൈവരിക്കും

ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കാന്‍ അവകാശം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആയുര്‍വേദ ഡോക്ടര്‍മാര്‍

H7N9 മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടില്ല


READ MORE

 
Links   Shows  
Follow us
   
Amrita TV Twitter Twitter
Amrita TV Facebook Facebook
Amrita TV Orkut Orkut
Amrita Tv YouTube YouTube
Amrita TV RSS RSS
       
Archives   Super Dancer Junior  
Feedback   Super Star Junior  
Core Team   Vanitha Ratnam  
Privacy Policy   Taste of Kerala  
Other Sites   Kathayalla ithu Jeevitham  
Reach   Arogyavarthakal  
Career   Education News  
Newsletter      
Contact us        
Downloads      
Font      
Online Expo
 
home expo
education expo
 
 
Samagamam
Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has
been honoured with 58 State Awards for Excellence in Television - the only channel in India to be bestowed with such a recognition.
Advertise with Us | Trademark & Copyright Notice:™ and © and its related entities. All rights reserved. Use of this Website assumes acceptance of Terms of Use and Privacy Policy