അര്‍ബുദ ചികിത്സയില്‍ വഴിത്തിരിവായേക്കാവുന്ന "നാനോ ഫോട്ടോ മെഡിസിന്‍ ' എന്ന ഔഷധം
അമൃത സെന്‍റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍റ് മോളിക്യുലാര്‍ മെഡിസിന്‍റെ അന്തര്‍ദ്ദേശീയ
നാനോ സാങ്കേതിക വിദ്യാ സമ്മേളനം "നാനോ ബയോ 2012'ല്‍ അവതരിപ്പിച്ചു. ഡോ. മന്‍സൂര്‍ കോയക്കുട്ടിയുടെ
നേതൃത്വത്തില്‍ അമൃത സെന്‍ററിലെ ഗവേഷകരാണ് ഈ ഔഷധം വികസിപ്പിച്ചത്.ചികിത്സാരംഗത്ത് നാനോ
ടെക്നോളജിയുടെ അനന്ത സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന "നാനോ ബയോ 2012'
മാതാ അമൃതാനന്ദമയീമഠം സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു.
മൂന്ന് - നാല് വര്‍ഷത്തിനകം വിപണിയിലെത്തിക്കാമെന്ന് കരുതുന്ന നാനോ ഫോട്ടോ മെഡിസിന്
നിലവിലുള്ള മരുന്നുകളെക്കാള്‍ ഫലപ്രദമായി ന്യൂറോ - എന്‍ഡോക്രൈന്‍ ട്യൂമറുകള്‍ സുഖപ്പെടുത്താന്‍
സാധിക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
നെതര്‍ലന്‍റ്സിലെ ഇറാസ്മസ് മെഡിക്കല്‍ സെന്‍ററില്‍ നടന്ന പ്രീ ക്ലിനിക്കല്‍ ഇവാലുവേഷന് ശേഷം
തുടര്‍ പരീക്ഷണങ്ങള്‍ക്കായി നാനോ4തെറാപ്പി കമ്പനിക്ക് കൈമാറി .
അമൃത സെന്‍റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍റ് മോളിക്യുലാര്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ.ശാന്തി നായര്‍ ,
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ ,
ഡോ. ദീപ്തി മേനോന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു. " നാനോ ബയോ 2012 ' സമ്മേളനം
നാളെ സമാപിക്കും.
|