പാല് ,പോഷകങ്ങളുടെ കലവറയാണ് എന്നതില്‍ രണ്ടഭിപ്രായമില്ല . വിറ്റാമിന്‍ എ, ബി, കാല്‍സ്യം,
കാര്‍ബോഹൈഡ്രേറ്റ്, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീന്‍, സിങ്ക്, മാംസ്യം എന്നിവയെല്ലാം ഒരൊറ്റ സ്രോതസില്‍നിന്നും
ലഭിക്കുന്നു എന്നതാണ് പാല് ഇത്രയേറെ ജനപ്രിയ പോഷക ഭക്ഷണമാകാനുള്ള കാരണം.
മനുഷ്യായുസിന്റെ ഓരോ ഘട്ടത്തിലും പാലിന്റെ ആവശ്യം ഒഴിച്ചുനിര്‍ത്താനാവാത്തതാണ്. നവജാതശിശുവിന്
അമ്മയുടെ പാല് വേണ്ടത്ര ലഭിച്ചില്ലെങ്കില്‍ നേര്‍പ്പിച്ചു കാച്ചിയ പശുവിന്‍പാലാണ് സാധാരണ കൊടുക്കാറ്. അമ്മയുടെ
പാലുത്പാദനം നിലയ്ക്കുന്ന മുറയ്ക്ക് പൂര്‍ണ്ണമായും മൃഗപ്പാലിനെ ആശ്രയിക്കുന്നതാണ് നമ്മുടെ ശീലം. എന്നാല്‍
പശുവിന്പാല് തന്നെ ലഭിക്കുന്ന കാര്യം വളരെ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ കവര്‍ പാലിനെ ആശ്രയിക്കുക
എന്നതു മാത്രമാണ് ഏക മാര്‍ഗ്ഗം .എന്നാല്‍ നവജാതശിശുക്കള്‍ക്ക് ഇത്തരത്തില്‍ മൃഗപ്പാല് നല്‍കുന്നത് തീരെ ആശാസ്യമല്ല
എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം അമേരിക്കയില്‍ നിന്നുള്ള ഈ വാര്‍ത്തയും ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്.
വാള്‍മാര്‍ട്ട് നിര്‍മ്മിക്കുന്ന കവര്‍പാല്‍ കുടിച്ച് അമേരിക്കയില്‍ നവജാതശിശു മരിച്ച സംഭവം വിവാദമാകുന്നു.
മരിച്ചത് അപൂര്‍വ്വ അണുബാധയെ തുടര്‍ന്നാണെന്നാണ് പ്രാഥമിക നിഗമനം. ഇതേ തുടര്‍ന്ന് കമ്പനി മൂവായിരത്തോളം കടകളില്‍ നിന്ന്
ഉത്പന്നം പിന്‍വലിച്ചു.
വാള്‍മാര്‍ട്ടിന് ലോകത്ത് എവിടെയൊക്കെ വ്യവസായശൃംഖല ഉണ്ടെന്ന് വ്യക്തമാകാന്‍ തന്നെ ദിവസങ്ങള്‍ എടുക്കും. ആ സ്ഥിതിക്ക്
വാള്‍മാര്‍ട്ട് ഉത്പന്നങ്ങളുടെ നിലവാരം ഉറപ്പാക്കാന്‍ മാസങ്ങള്‍ വേണ്ടി വരും. കഴിഞ്ഞ ദിവസമാണ് വാള്‍മാട്ടിന്റെ കവര്‍പാല്‍ കുടിച്ച്
അമേരിക്കയില്‍ നവജാതശിശു മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കമ്പനി അമേരിക്കയില്‍ ഉടനീളമുള്ള 3000 ത്തോളം ഷോപ്പുകളില്‍
നിന്ന് ഉത്പന്നം പിന്‍വലിച്ചിരുന്നു. ഇത് താത്ക്കാലിക നടപടി മാത്രമാണ്. കുഞ്ഞിന് വളരെ അപൂര്‍വ്വമായി മാത്രം കാണാവുന്ന
അണുബാധ പിടിപ്പെട്ടുവെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. കവര്‍പാലില്‍ ക്രോണോബാക്ടര്‍ സാകാസാകി എന്ന പേരിലുള്ള
ബാക്ടീരിയ ഉണ്ടായിരുന്നതായും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രണ്ട് കാര്യങ്ങളിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്; നവജാതശിശുക്കള്‍ക്ക് കവര്‍ പാലിന്റെ ആവശ്യമുണ്ടോ ഉണ്ടെങ്കില്‍
ഇതിന്റെ ഗുണനിലവാരം ആര് ഉറപ്പാക്കും. ഈ സ്ഥിതിക്ക് കുഞ്ഞിന് കവര്‍പാല്‍ കൊടുക്കുന്നത് എത്രത്തോളം നല്ലതാണ് എന്ന് അമ്മമാര്‍
ചിന്തിക്കേണ്ടിയിരിക്കുന്നു. |