പകര്‍ച്ചവ്യാധികളാണ് ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന ആരോഗ്യപ്രശ്നമെന്ന്
കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി സുദീപ് ബന്ദോപാദ്ധ്യായ. കൊച്ചിയില്‍ നടക്കുന്ന 56ാമത്
ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന് വാര്‍ഷിക ദേശീയ കോണ്‍ഫറന്‍സിന്റെ
ഭാഗമായ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പകര്‍ച്ചവ്യാധികള്‍ മൂലമാണ് ഇന്ത്യയില്‍ 25 ശതമാനത്തോളം ആളുകളും മരിക്കുന്നതെന്ന്
ഈയിടെ നടത്തിയ ചില സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നു.
ഹൃദ്രോഗം , പ്രമേഹം , അര്‍ബുദം , തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുവാനായി
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ രൂപവത്കരിച്ച സംയോജിത ദേശീയ ആരോഗ്യ
പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളമുള്‍പ്പടെയുള്ള ഇരുപത്തൊന്ന്സംസ്ഥാനങ്ങളിലായാണ്
പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുക. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 1200 ഓളം പ്രതിനിധികള്‍
പങ്കെടുക്കുന്ന ഐ പി എച്ച് എ കോണ്‍ഫറന്‍സ് 12 ന് സമാപിക്കും.
|