പുതിയതായി കണ്ടുപിടിക്കപ്പെടുന്ന പല രോഗങ്ങള്‍ക്കും വഴിയൊരുക്കുന്നത്
മരുന്നുകള്‍ അനാവശ്യമായും അമിതമായ അളവിലും ഉപയോഗിക്കുന്നതാണെന്ന്
പബ്ലിക് സെക്ടര്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ . അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍
സംഘടിപ്പിച്ച ഔഷധ സെമിനാറാണ് ഈ വിലയിരുത്തല്‍ നടത്തിയത്.
സാധാരണജനങ്ങള്‍ക്കിടയില്‍ മരുന്നുകളെക്കുറിച്ചും അത് സൃഷ്ടിക്കാനിടയുള്ള
പാര്‍ശ്വഫലങ്ങളെ സംബന്ധിച്ചും ബോധവത്കരണം നടത്തണമെന്നും സെമിനാര്‍
അഭിപ്രായപ്പെട്ടു. ആന്‍റിബയോട്ടിക്കുകള്‍ പോലുള്ള മരുന്നുകളുടെ അശാസ്ത്രീയമായ
ഉപയോഗം പലപ്പോഴും ഉദ്ദേശിക്കുന്ന ഫലം ഉണ്ടാക്കുന്നില്ല. |