ഫെബ്രുവരി 4 ലോക അര്‍ബുദദിനം . കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 35000 പേര്‍ക്ക്
അര്‍ബുദം ബാധിക്കുന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. പുകയില ഉത്പന്നങ്ങളുടെ
ഉപയോഗമാണ് പുരുഷന്മാരില് 50 ശതമാനത്തിനും സ്ത്രീകളില്‍ 15 ശതമാനത്തിനും
അര്‍ബുദം ബാധിക്കുവാന്‍ കാരണമെന്ന് ആര് . സി. സി ഡയറക്ടര്‍ ഡോ. പോള്‍സെബാസ്റ്റ്യന്‍
പറഞ്ഞു. പുകയില ഉത്പന്നങ്ങളുടെ ഉപയോഗമാണ് സ്ത്രീകളില്‍ സ്തനാര്‍ബുദം വ്യാപകമാവാന്‍
കാരണം.
ജീവിതശൈലിയിലുണ്ടായ അനാരോഗ്യകരമായ മാറ്റങ്ങള്‍ , കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ ,
എന്നിവ അര്ബൂദരോഗത്തെ സാര്‍വ്വത്രികമാക്കി. ലോക അര്‍ബുദ ദിനമായ ഫെബ്രുവരി 4 ന്
ആര് . സി . സി യില്‍ കാന്‍സര്‍ രോഗിയും കുടുംബവും എന്ന വിഷയത്തെ സംബന്ധിച്ച്
ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. അതേ ദിവസം നടത്തുന്ന ഓപ്പണ്‍ ഫോറത്തില്‍
കാന്‍സര്‍ രോഗികളുടെ അടുത്ത ബന്ധുക്കളും ശുശ്രൂഷകരും മറ്റും പങ്കെടുക്കും. |