സെന്റര്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ സിദ്ധയും സിദ്ധ റീജിയണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും
സംയുക്തമായി രണ്ടു ദിവസത്തെ ശില്പശാല സംഘടിപ്പിച്ചു. സിദ്ധ മരുന്നുകള്‍ ലോഹങ്ങള്‍
ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിലെ സുരക്ഷയേയും ഫലപ്രാപ്തിയേയും കുറിച്ചുള്ള
ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തിലാണ് സെമിനാറുകള്‍ നടക്കുന്നത്.
ലോഹങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സിദ്ധ മരുന്നുകളില്‍ വിഷാംശമുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ
ദിവസം പുറത്തു വന്നിരുന്നു. ഈ വാര്‍ത്തയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിഭാഗമായ ആയുഷ്
ഔഷധം നിര്‍മ്മിക്കുന്നതിനായി എട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ഈ
പശ്ചാത്തലത്തിലാണ് സിദ്ധ റിസര്‍ച്ച് റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സി സി ആര് എസും ഈ
വിഷയത്തില്‍ ദേശീയ ശില്പാശാല സംഘടിപ്പിച്ചത്. സിദ്ധൌഷധങ്ങളില് വിഷാംശമുണ്ടെന്ന
വാര്‍ത്ത വലിയ ചര്‍ച്ചാ വിഷയമായിരുന്നു.പക്ഷേ, പിന്നീട് ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന്
സ്ഥിരീകരിച്ചു . ആഗോളതലത്തില്‍ സിദ്ധ മരുന്നുകളുടെ
സ്വീകാര്യതയ്ക്കാവശ്യമായ ഗുണനിലവാരമടക്കമുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനെ കുറിച്ച്
ഈ ശില്പശാലയില് ചര്‍ച്ച ചെയ്യും. |