ശ്രവണ വൈകല്യങ്ങള്‍ക്കുള്ള കേരളത്തിലെ ഏറ്റവും മികച്ച ക്ലിനിക്കാണ് അമൃതയിലെ ഓഡിയോളി വിഭാഗത്തിലുള്ളത്.
ഇന്ത്യയില്‍ നിലവിലുള്ളതില്‍ ഏറ്റവും നൂതനമായ ഉപകരണങ്ങളാണ് അമൃതയിലുള്ളത്. ശ്രവണ വൈകല്യനിര്‍ണയ മേഖലയില്‍
എല്ലാ സൌകര്യങ്ങളോടും കൂടിയ പ്യൂവര്‍ട്ടണ്‍ ഓഡിയോ മീറ്റേഴ്സ് , സെന്‍ററലോട്ടറി പരിശോധനകള്‍ക്കുള്ള സംവിധാനം , ഇമ്മിറ്റന്‍സ്
ഓഡിയോ മീറ്റേഴ്സ് , ബാലന്‍സസ് അസ്സെസ്മെന്‍റ് കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ തുടങ്ങിയ എല്ലാ അത്യന്താധുനിക സൌകര്യങ്ങളും
ഇവിടെ സജ്ജമാണ്. സംസാരവൈകല്യങ്ങള്‍ സംബന്ധിച്ച് ഡോക്ടര്‍ സ്പീച്ച് ആന്‍റ് ഇലക്ട്രോഗ്ലോട്ടോഗ്രഫി , പ്രത്യേകിച്ചും
വോക്കല്‍കോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും മനസിലാക്കാനുമുള്ള സൌകര്യങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാണ്.
സ്പീച്ച് ലാംഗ്വേജ് പാത്തോളജി ആന്‍റ് ഇന്‍റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ എല്ലാ തരം വൈകല്യങ്ങളെയും തിരിച്ചറിയാനുള്ള
പരിശോധനയും ചികിത്സാ സൌകര്യവും ഇവിടെയുണ്ട്. എല്ലാ വെള്ളിയാഴ്ചയും വോയ്സ് ക്ലിനിക്ക് സൌകര്യം രോഗികള്‍ക്ക്
ലഭ്യമാണ്. കൂടാതെ അന്നനാളത്തിലെ പ്രശ്നങ്ങള്‍ മൂലം ആഹാരം വിഴുങ്ങാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും പ്രത്യേക പരിശോധനയും
ചികിത്സാസൌകര്യങ്ങളും അമൃതയില്‍ ഉണ്ട്. ന്യൂറോളജി വിഭാഗത്തില്‍ നാഡീസംബന്ധമായ തകരാറുകള്‍ മൂലമുള്ള
സംസാരവൈകല്യത്തിനും ഫലപ്രദമായ ചികിത്സ നല്‍ുന്നു.
കേള്‍വിക്കുറവുള്ളവരെ പ്രാഥമികമായി പരിശോധിക്കുന്നത് ക്ലിനിക്കല്‍ ഓഡിയോമീറ്റര്‍ എന്ന ഉപകരണത്തിന്‍റെ
സഹായത്താലാണ്. ഈ ഉപകരണത്തില്‍ പല ഫ്രീക്വന്‍സിയിലുള്ള പ്രതികരണങ്ങള്‍ അറിയാനായി സാധിക്കുന്നു.
കേള്‍വിക്കുറവുണ്ടോ? ഉണ്ടെങ്കില്‍ എത്രമാത്രം കേള്‍വിക്കുറവ് ഉണ്ട്, ഏതു തരത്തിലുള്ള കേള്‍വിക്കുറവാണ് എന്നിവ അറിയാനും
തുടര്‍ ചികിത്സകള്‍ക്കും ഇത് സഹായിക്കുന്നു. വോയ്സ് ഡിസോര്‍ഡേഴ്സ് അഥവാ തൊണ്ടയിലെ മസില്‍ സംബന്ധമായി
ഒച്ചയിലുണ്ടാകുന്ന അസുഖങ്ങള്‍ മനസിലാക്കാന്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ഡോക്ടര്‍ സ്പീച്ച് ആന്‍റ് ഇലക്ട്രോഗ്ലോട്ടോഗ്രഫി.
രോഗനിര്‍ണ്ണയം നടത്തിയ ശേഷം ചികിത്സ നിര്‍ണ്ണയിക്കാനും ഇതിലൂടെ സാധിക്കും . ശ്രവണസഹായി ആവശ്യമായ ആളുകള്‍ക്ക്
പരിശോധന നടത്തി കമ്പ്യൂട്ടറില്‍ തന്നെ ശ്രവണസഹായി പ്രോഗ്രാം ചെയ്ത് എടുക്കാന്‍ സാധിക്കുന്നു. ഹിയറിംഗ് ഇന്‍സ്ട്രുമെന്‍റ്,
പ്രോഗ്രാമര്‍ ഹിയറിംഗ് എയ്ഡ് അനലൈസര്‍ , ചെവിക്കുള്ളിലെ കോക്ലിയയിലെ കോശങ്ങളുടെ പ്രവര്‍ത്തനം എന്നിവ അറിയാനുള്ള
ഓട്ടോകോസ്റ്റിക് എമിഷന്‍ സ്ക്രീനറും ഇവിടെയുണ്ട്. നവജാത ശിശുക്കളിലെ ശ്രവണ വൈകല്യം തിരിച്ചറിയാന്‍ ഇത് ഏറെ
സഹായകരമാണ്.
ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ നിന്ന് നിരവധി ശ്രവണവൈകല്യമുള്ള രോഗികള്‍ ചികിത്സ തേടി ഇവിടെ എത്തുന്നുണ്ട്. |