സാന്ത്വന ചികിത്സാരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പാലിയം ഇന്ത്യയ്ക്ക്
കീഴിലുള്ള ട്രിവാന്‍ഡ്രം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് സയന്‍സസിനെ (ടിപ്സ്)
ലോകാരോഗ്യസംഘടന തങ്ങളുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ കൊളാബറേറ്റിങ് സെന്ററായി
തിരഞ്ഞെടുത്തു.
ടിപ്സ് ആയിരിക്കും ഇനി നാല് വര്‍ഷം സാന്ത്വന ചികിത്സാപരിശീലനം , നയരൂപീകരണം തുടങ്ങിയവയില്‍
ലോകാരോഗ്യസംഘടനയുടെ ഇന്ത്യയിലെ പങ്കാളി. കേരളത്തിലും വടക്കെ ഇന്ത്യയിലുമായി എട്ടോളം
പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ പാലിയം ഇന്ത്യയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സാന്ത്വനചികിത്സാരംഗത്ത് പാലിയം ഇന്ത്യയും ടിപ്സും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ്
ലോകാരോഗ്യ സംഘടന ടിപ്സിനെ കൊളാബറേറ്റിങ് സെന്ററായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് കേരളം
മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെയ്ക്കുന്നതെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
|