തിരുവനന്തപുരം നഗരത്തിലെ മാലിന്യ നീക്കം തടസ്സപ്പെടുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇന്നുമുതല്‍
വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുമെന്ന് പറഞ്ഞത് നടപ്പായില്ല. പല വീടുകളിലും കുടുംബശ്രീ
പ്രവര്‍ത്തകര്‍ എത്തിയിട്ടില്ല. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കുന്നു കൂടിയ മാലിന്യങ്ങളും നീക്കം
ചെയ്തിട്ടില്ല. അതിനിടെ, വിളപ്പില്‍ശാല മാലിന്യപ്ലാന്റ് പൂട്ടുന്നതിനോട് യോജിപ്പില്ലെന്ന് മേയര്‍ കെ. ചന്ദ്രിക
വ്യക്തമാക്കി. മാലിന്യത്തിന്റെ അളവ് കുറച്ച് പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും മേയര്‍
അറിയിച്ചു.
മാലിന്യസംസ്കരണം നഗരത്തില്‍ വലിയ ഒരു പ്രശ്നമായിരിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഏറെ
സങ്കീര്‍ണ്ണമായ സ്ഥിതി വിശേഷങ്ങളിലേക്കാകും കാര്യങ്ങള്‍ ചെന്നെത്തുക. ഈ മാലിന്യങ്ങളില്‍ നിന്നുള്ള
അഴുക്ക് കുടിവെള്ളത്തില്‍ കലര്‍ന്നുള്ള പ്രശ്നങ്ങള്‍ക്കും കൊതുകുജന്യ രോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്.
എലിപ്പനി ,. ഹെപ്പാറ്റൈറ്റിസ് എ, മഞ്ഞപ്പിത്തം ,ടൈഫോയ്ഡ് , കോളറ എന്നീ അസുഖങ്ങള്‍ പടരാനുള്ള
സാധ്യതയും ഏറെയാണ്. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഏറെ ആവശ്യമാണ്. . തിളപ്പിച്ചാറിയ
വെള്ളം കുടിക്കുക, കൈകഴുകിയ ശേഷം മാത്രം ആഹാരം കഴിക്കുക. കൊതുക് കടിയേല്‍ക്കാതിരിക്കുക
എന്നീ മു്ന്കരുതലുകള് എടുത്തേ പറ്റൂ. |