Follow us on :

FAQ

അയ്യപ്പൻറെ പ്രതിഷ്ഠ ഉള്ള അഞ്ചു ക്ഷേത്രങ്ങളിൽ ശബരിമലയിലാണ് നൈഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പൻറെ പ്രതിഷ്ഠ ഉള്ളത്. നൈഷ്ടിക ബ്രഹ്മചര്യം എന്നാൽ ജീവിതാന്ത്യം വരെ ബ്രഹ്മചാരിയായി ലോകസുഖങ്ങൾക്ക് കീഴ്പ്പെടാതെ ജീവിക്കുക എന്നാണ്.

അസുരയായ മഹിഷിയെ വധിച്ച അയ്യപ്പൻ അവതാരലക്ഷ്യം പൂർത്തിയാക്കിയതോടെ ദേവലോകത്തേക്കു തിരിച്ചു പോകാൻ തീരുമാനിക്കുന്നു. എന്നാൽ പന്തളം രാജാവിന്റെ അപേക്ഷ പ്രകാരമാണ് തനിക്കായി സ്ഥാപിക്കുന്ന ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം നൽകാൻ അയ്യപ്പൻ തയ്യാറാകുന്നത്. അവിടെ സ്ഥാപിച്ച ശാസ്താവിന്റെ പ്രതിഷ്ഠയിൽ നൈഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പൻ ലയിച്ചു ചേരുന്നു.

അയ്യപ്പ ഭക്തർ നാല്പത്തൊന്നു ദിവസത്തെ വ്രതം അനുഷ്ഠിക്കുമ്പോൾ അയ്യപ്പന്റെ ബ്രഹ്മചര്യത്തിൽ ലയിക്കാനും അയ്യപ്പൻറെ അനുഗ്രഹം സിദ്ധിക്കാനുമാണ് ശ്രമിക്കുന്നത്.

ശാസ്താവ് ആയിരം വര്ഷങ്ങൾക്ക് മുൻപ് തന്നെ ഉണ്ടായിരുന്നെന്നും ശാസ്താവ് ഹരിഹരസുതൻ ആണെന്നും തന്നെ വിശ്വസിക്കപ്പെടുന്നു. ഹരിയുടെയും ഹരന്റെയും അതായതു വിഷ്ണുവിന്റെയും ശിവന്റെയും ചൈതന്യമുള്ള ഒരു ദൈവിക ശക്തി ആയി ആണ് ശാസ്താവ് കരുതപ്പെടുന്നത്.

ശാസ്താവിന് എട്ടു അവതാരങ്ങൾ ഉണ്ടെന്നു കരുതപ്പെടുന്നു. അതിൽ ധർമ്മശാസ്താവാണു ശബരിമലയിൽ നിലകൊള്ളുന്നത്.

ധർമ്മത്തിന് വേണ്ടി തന്നെ നിലകൊള്ളുകയും ഭക്തരോട് ധർമ്മത്തിന് വേണ്ടി നിലകൊള്ളാൻ ഉപദേശിക്കുകയും ചെയ്ത അയ്യപ്പൻ പന്തളം കൊട്ടാരം വിട്ടു ശബരിമലയിൽ തപസ്സു ചെയ്തപ്പോൾ അവിടെ ഉണ്ടായ ധർമ്മശാസ്താവിലേക്കു ഇഴുകി ചേരുകയായിരുന്നു. അതുകൊണ്ടാണ് ധര്മശാസ്താവ് തന്നെ ആണ് അയ്യപ്പൻ എന്ന് വിശ്വസിക്കപ്പെടുന്നത്.

പന്തളം രാജാവായ രാജശേഖരന്റെ പ്രാർത്ഥനയ്ക്ക് ഉത്തരമായി ശിവൻ ധർമ്മശാസ്താവിനോട് അയ്യപ്പനായി അവതരിക്കാൻ പറയുകയുംഅങ്ങനെയാണ് അയ്യപ്പന്റെ ജനനം എന്നും ഒരു വിശ്വാസം ഉണ്ട്.

അസുരയായ മഹിഷിയെ വധിച്ച അയ്യപ്പൻ അവതാരലക്ഷ്യം പൂർത്തിയാക്കിയതോടെ ദേവലോകത്തേക്കു തിരിച്ചു പോകാൻ തീരുമാനിക്കുന്നു. എന്നാൽ പന്തളം രാജാവിന്റെ അപേക്ഷ പ്രകാരമാണ് തനിക്കായി സ്ഥാപിക്കുന്ന ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം നൽകാൻ അയ്യപ്പൻ തയ്യാറാകുന്നത്.

പന്തളം രാജാവ് അയ്യപ്പനോട് ക്ഷേത്രത്തിനുള്ള സ്ഥലവും നിർദ്ദേശിക്കാൻ അപേക്ഷിക്കുന്നു. അയ്യപ്പൻ തന്റെ അമ്പും വില്ലും എടുത്തു അമ്പെയ്തു ക്ഷേത്രത്തിനുള്ള സ്ഥലം കാണിച്ചുകൊടുത്തതിനു ശേഷം അവിടെ നിന്ന് യാത്രയാവുന്നു.

അമ്പു ചെന്ന് വീണ ശബരിമലയിൽ രാജാവ് ക്ഷേത്രം നിർമിച്ചു. ധർമ്മശാസ്താവിന്റെ പ്രതിഷ്ഠ വയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്ന രാജാവിന്റെ അടുക്കലേക്കു ധർമ്മശാസ്താവ് തന്നെ പരുശുരാമനെ അയക്കുകയും പരശുരാമൻ അവിടെ അയ്യപ്പവിഗ്രഹം തീർക്കുകയും ആ വിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് മൈക്കിലൂടെ കേൾപ്പിക്കുന്ന കീർത്തനമാണ് ഹരിവരാസനം. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും.

കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് പരക്കെയുള്ള വിശ്വാസം.[അവലംബം ആവശ്യമാണ്] മണികണ്ഠനെന്ന അയ്യപ്പൻ, കമ്പക്കുടി കുടുംബത്തോടു കടപ്പെട്ടിരിക്കുന്നതായി ഒരൈതീഹ്യമുണ്ട്‌. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ്‌ "കമ്പക്കുടി". പന്തളത്തു നിന്നും പുലിപ്പാലിനു പോയ അയ്യൻ അയ്യപ്പൻ വിശന്നു വലഞ്ഞ്‌ കാട്ടിനുള്ളിൽ കണ്ട ഒരു ചെറുകുടിലിലേക്കു കയറിച്ചെന്നു. അവിടെയുണ്ടായിരുന്ന വയസ്സായ പാട്ടി "കമ്പ്‌" എന്ന ധാന്യം അരച്ച്‌ കഞ്ഞി കുടിക്കാൻ കൊടുത്തു. വിശന്നുവന്ന തനിക്കു കമ്പു പൊടിച്ചു കഞ്ഞി നൽകിയ കുടുംബം മേലിൽ "കമ്പക്കുടി" എന്നറിയപ്പെടും എന്നു അയ്യപ്പൻ അരുളിച്ചെയ്തു. അയ്യപ്പ ധർമ്മം പ്രചരിപ്പിക്കാൻ, "വിമോചനാനന്ദ സ്വാമികൾ" ആയി മാറിയ കൃഷ്ണൻ നായർ ദക്ഷിണേന്ത്യ മുഴുവൻ ചുറ്റിക്കറങ്ങി. ഹരിവരാസനം കീർത്തനം അദ്ദേഹം നാടെങ്ങും പ്രചരിപ്പിച്ചു.

സ്വാമി വിമോചനാനന്ദയുടെ പരിശ്രമഫലമായി ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി അംഗീകരിക്കപ്പെട്ടു.

നാലപ്പതുകളിൽ ശബരിമല വലിയ കാടായിരുന്നു, ഭക്തർ തീരെ കുറവും. ആലപ്പുഴകാരനായ വീ.ആർ.ഗോപാലമേനോൻ എന്നൊരു ഭകതൻ ശബരിമലയിൽ ചെറിയൊരു കുടിൽ കെട്ടി താമസ്സിച്ചിരുന്നു. പുറപ്പെടാശാന്തിയായി അവിടെ കഴിഞ്ഞു കൂടിയിരുന്ന ശബരിമല മേൾശാന്തി ഈശ്വരൻ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോൻ ആയിരുന്നു. മേനോൻ ദിവസവും ദീപാരാധനസമയം ഹരിവരാസനം ആലാപിച്ചിരുന്നു. ദേവസം ബോർഡ് ശബരിമല ഭരണം ഏറ്റെടുത്തപ്പോൾ മേനോനെ കുടിയിറക്കി. വണ്ടിപ്പെരിയാറിലെ മൗണ്ട് എസ്റ്റേറ്റിൽ അനാഥനായി മേനോൻ മരണമടഞ്ഞു. സുഹൃത്തിൻറെ മരണവാർത്ത അറിഞ്ഞമേൽ ശാന്തി അന്നു നടയടക്കും മുൻപു ഹരിവരാസനം ആലാപിച്ചു മേനോനെ അനുസ്മരിച്ചു. പിന്നെ ആ ആലാപനം പതിവായി.