ഫേസ്ബുക്കിലെ ഫേസ് റെക്കഗ്നിഷൻ ഇനി ഓൺ ആയിരിക്കില്ല

0
466

ഉപഭോക്താക്കളുടെ ബയോമെട്രിക് ഡാറ്റ ചോർത്തുന്നു എന്ന പരാതിയിന്മേൽ, ഒരു കൊല്ലമായി ഫേസ്‌ബുക്ക് തുടർന്ന് വന്ന പോളിസിയിൽ മാറ്റം വരുത്തി. ഡീഫോൾട്ട് ആയി ഓൺ മോഡിൽ ഉണ്ടായിരുന്ന ഫേസ് റെക്കഗ്നിഷൻ സൗകര്യം ഇനി ഉപഭോക്താക്കൾ ആവശ്യപ്രകാരം തിരഞ്ഞെടുത്താൽ മാത്രമേ പ്രവർത്തിക്കൂ. കോടതിയുടെ തീരുമാനപ്രകാരമാണ് സുരക്ഷയെ ബാധിക്കുന്ന നിർണ്ണായകമായ തീരുമാനം ഫെയ്‌സ്ബുക്ക് കൈക്കൊണ്ടത്. ഇതിനെതിരെ അപ്പീൽ നൽകിയിരുന്നു എങ്കിലും പ്രൈവസിയെ മുൻനിർത്തി കമ്പനിയുടെ അപ്പീൽ നിരസിക്കുകയായിരുന്നു കോടതി. ഈ ജൂലൈ മാസത്തിൽ ഫെഡറർ ട്രേഡ് കമ്മീഷൻ പ്രൈവസി വയലേഷൻ ആരോപിച്ച് 5 ബില്യൺ അമേരിക്കൻ ഡോളർ ഫെയ്സ്ബുക്കിന് പിഴ ചുമത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here