മയക്കുമരുന്ന് ഉപയോഗത്തിനും, സ്ത്രീകളെ ബഹുമാനിക്കാത്തതിലും പശ്ചാത്തപിച്ച് ജസ്റ്റിൻ ബീബർ

0
549

ചെറിയ പ്രായത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയതാണ്‌ ജസ്റ്റിൻ ബീബർ എന്ന ഗായകൻ. ലോകത്തിന്റെ നാനാഭാഗത്ത് സംഗീതപരിപാടികളുമായി തിരക്കൊഴിഞ്ഞ നേരമില്ല, ഇന്ത്യയിലും ബീബർ പരിപാടിക്കായി വന്നിരുന്നു. തിങ്കളാഴ്ച്ച താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട നീണ്ട കുറുപ്പിലാണ് തന്റെ മുൻകാല വിഷയങ്ങളിൽ പശ്ചാത്തപിച്ചും, ക്ഷമ ചോദിച്ചുകൊണ്ടുമുള്ള പോസ്റ്റ് വന്നത്.

ചെറിയ പ്രായത്തിൽ തന്നെ ലഭിച്ച പ്രശസ്തിയും, കണക്കില്ലാത്ത ആസ്തിയും തന്നെ തെറ്റായ ദിശയിലേക്ക് നയിച്ചു എന്നും, ചെറിയ ഉയർച്ച താഴ്ച്ചകൾ സഹിക്കാൻ വയ്യാതെ പത്തൊമ്പതാം വയസ്സിൽ മയക്കുമരുന്നിൽ അഭയം തേടിയെന്നും ബീബർ പറയുന്നു. സ്വഭാവം കൊണ്ട് അടുത്ത് നിന്നവരേയും, സ്നേഹിച്ചവരേയും വെറുപ്പിച്ചു എന്നതും പോസ്റ്റിലുണ്ട്. തെറ്റുകൾ പരിഹരിച്ച്, ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളിൽ വന്ന വിടവ് നികത്തുമെന്നും, നല്ലൊരു അച്ഛനാകുമെന്നും പറഞ്ഞാണ്‌ ബീബർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Insta post Link
https://www.instagram.com/p/B17JfkkHEKt/?igshid=jrinql2gl3h7

LEAVE A REPLY

Please enter your comment!
Please enter your name here