മദ്യപാനം ഉപേക്ഷിച്ചുവെന്ന് ബ്രാഡ് പിറ്റ്

0
475

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്ക് പ്രിയങ്കരനാണ് ഓസ്കാർ ജേതാവ് കൂടിയായ ബ്രാഡ്പിറ്റ്. വിഖ്യാത സിനിമാതാരം ആഞ്ജലീന ജോളിയായിരുന്നു ബ്രോഡിന്റെ ഭാര്യ. ഈ ജോഡി ബ്രാഞ്ജെലിന എന്നാണ് അറിയപ്പെട്ടിരുന്നത്. എല്ലാവർക്കും മാതൃകയാണ് എന്ന വാഴ്ത്തലുകൾക്ക് ഇടയ്ക്കാണ് കുടുംബ ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.

ബ്രാഡിന്റെ അമിതമായ മദ്യപാനവും, ശാരീരിക പീഡനങ്ങളും ആഞ്ജലീന തുറന്ന് പറഞ്ഞതോടെ വിവാദങ്ങൾ ആരംഭിക്കുകയായി. ദത്തെടുത്തതടക്കം ആറ് മക്കളാണ് ഈ ദമ്പതിമാർക്ക്. അവരുടെ കസ്റ്റഡിയെ ചൊല്ലിയുള്ള പ്രശ്നങ്ങൾ ഈയിടെയാണ് പരിഹരിക്കപ്പെട്ടതും. എന്തായാലും ഈ വർഷത്തെ ഓസ്കാർ പുസരസ്കാര സംസാരങ്ങൾക്കിടയിൽ ബ്രോഡിന്റെ പേരും കൂടെ സജീവ സംസാരമായതിന്റെ ഇടയിലാണ് ബന്ധങ്ങൾ ശിഥിലമാക്കിയ മദ്യപാനം പൂർണ്ണമായും ഉപേക്ഷിച്ചു എന്ന വാർത്ത പുറത്തുവരുന്നത്. Once upon a time in Hollywood ആണ് ബ്രാഡിന്റെ പുറത്തിറങ്ങിയ ചിത്രം, Ad Astra എന്നൊരു ചിത്രം കൂടെ ബ്രാഡിന്റേതായി ഈ വർഷം റിലീസിനായി എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here