വിജയ് നായകനായ തുപ്പാക്കി സിനിമയിലെ വില്ലൻ വേഷത്തോടെ വിദ്യുത് ജംബാൽ എന്ന ബോളിവുഡ് നടൻ നമ്മൾ മലയാളികൾക്കും സുപരിചിതനാണ്. മാർഷൽ ആർട്ട്സ് നല്ലപോലെ വശമുള്ള അദ്ദേഹത്തിന്റെ മെയ്വഴക്കവും, ശരീരത്തിലെ മസിൽസും കൊതിക്കാത്ത ആരും തന്നെ ഉണ്ടാവില്ല.
ഇപ്പോൾ താരം പങ്കുവച്ച ഒരു ട്വിറ്റർ വീഡിയോ ആണ് സോഷ്യൽ മീഡിയയിലെ വൈറൽ. ഒരു ഗ്യാസും കുറ്റി എടുത്ത് വ്യായാമം ചെയ്യുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തത്. വീട്ടിൽ ഉപയോഗിക്കുന്ന സിലിണ്ടർ കഷ്ടപ്പെട്ട് നീക്കുന്ന സാധാരണക്കാർ ഇതുകണ്ടാൽ എങ്ങനെ അത്ഭുതപ്പെടാതിരിക്കും. വീഡിയോ കണ്ടാൽ മനസ്സിൽ ഈ ഡയലോഗ് ആകും വരിക, ‘നിസ്സാരം, നമ്മളെ കൊണ്ട് പറ്റില്ല’
ലിങ്ക്: https://twitter.com/VidyutJammwal/status/1169504094064504832?s=09