ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ ഇന്ത്യയുടെ ജസ്പ്രീത് ബൂമ്റയാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. വെറും T20 സ്‌പെഷ്യലിസ്റ്റ് എന്ന ലേബലിൽ നിന്നും താരം ഏറെ മുന്നോട്ട് പോയെന്നും ക്രിക്കറ്റിന്റെ സകലമാന ഫോർമാറ്റിലും കാഴ്ച വയ്ക്കുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ബൗളർ ബൂമ്റയാണെന്ന് നിസ്സംശയം പറയാം എന്നാണ് കോഹ്‌ലിയുടെ പക്ഷം.
വേഗതയും, സ്വിങ്ങും, ആങ്കിളുകളും കൊണ്ട് ബാറ്റ്സ്മാന്മാരെ കുഴപ്പിക്കാൻ കഴിയുന്നത് കൊണ്ട് തന്നെ എല്ലാം തികഞ്ഞ ബൗളർ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം എന്ന് കോഹ്‌ലിയുടെ വാക്കുകൾ. വെസ്റ്റ് ഇൻഡീസ് ടെസ്റ്റിൽ ഹാട്രിക് അടക്കം അസാമാന്യ പ്രകടസനമാണ് ബൂമ്റ പുറത്തെടുത്തത്.