ജാക്കിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു, എസ്എംഎസ് ട്വീറ്റിങ് നിർത്തലാക്കി

0
464

ട്വിറ്റർ സിഇഒ ആയ ജാക്ക് ഡോർസിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത് കൊണ്ടും, ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാം എന്നതിനാലും ട്വിറ്റർ എസ്എംഎസ് വഴിയുള്ള ട്വീറ്റിങ് ഫെസിലിറ്റി നിർത്തലാക്കി. ഈ 4g യുഗത്തിൽ ആരും ഉപയോഗിക്കാത്ത ഫീച്ചർ ആണെങ്കിലും അതുവഴി ഹാക്കിങ് നടന്നതിനാലാണ് നീക്കം ചെയ്യുന്നതെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.

ട്വിറ്റർ ആപ്പ് വരുന്നതിന് മുൻപേ പലരും എസ്എംഎസ് വഴി ട്വീറ്റ് ചെയ്തിരുന്നു. 140 ക്യാരക്റ്റർ ലിമിറ്റ് വന്നത് പോലും ഇതിന്റെ ഭാഗമായിട്ടാണ് എന്നുവേണം അനുമാനിക്കാൻ. എന്തായാലും നിലവിൽ ട്വിറ്റർ ക്യാരക്റ്റർ ലിമിറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്. പക്ഷേ പണ്ടത്തെ പോലെ എസ്എംഎസ് നെ ആശ്രയിക്കേണ്ടി വരുന്ന ചുരുക്കം ചിലർക്ക് ഈ തീരുമാനം തലവേദനയാകും.

LEAVE A REPLY

Please enter your comment!
Please enter your name here