ഷാർജയിലെ ഒരു വീട്ടിൽ നിന്നും അനധികൃതമായി വളർത്തിയിരുന്ന രണ്ട് സിംഹകുട്ടികളേയും, രണ്ട് കടുവകുട്ടികളേയും, രണ്ട് കുരങ്ങു കുഞ്ഞുങ്ങളേയും അധികൃതർ കണ്ടെത്തി. ജനവാസമേഖലയിൽ സ്ഥിതി ചെയ്യുന്ന വീട്ടിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്. ആരോ നൽകിയ രഹസ്യവിവരമാണ് ഷാർജ പോലീസിന് സഹായമായത്.
സമൂഹ മാധ്യമങ്ങൾ വഴി വന്യ മൃഗങ്ങളെ വിൽക്കുന്നതും വാങ്ങുന്നതും പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. മൃഗശാലകൾ, അനുമതിയുള്ള ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്കല്ലാതെ മൃഗങ്ങളെ വളർത്താൻ അനുമതിയില്ല. അധികൃതർ നിർദ്ദേശിക്കുന്ന സാഹചര്യങ്ങൾ ഒരുക്കുന്ന സ്വകാര്യ വ്യക്തികൾക്കും വന്യമൃഗങ്ങളെ വളർത്താം. ഒരുലക്ഷം ദിർഹമാണ് അനധികൃത മൃഗവളർത്തലിന് സർക്കാർ ഈടാക്കുന്ന പിഴ.