ഈ വർഷത്തെ ബുക്കർ പ്രൈസിനുള്ള ഷോർട്ട് ലിസ്റ്റിൽ ആറ് പുസ്തകങ്ങൾ ഇടം പിടിച്ചു. വിഖ്യാത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ‘ക്വിക്ക്‌സോട്ട്’, മാർഗരറ്റ് അറ്റ്വുഡിന്റെ ഇനിയും പുറത്തിറങ്ങാത്ത ‘ദി ടെസ്റ്റാമെന്റ്‌സ്’, ഒബിയോമയുടെ ‘ആൻ ഓർകസ്ട്ര ഓഫ് മൈനോരിറ്റീസ്’, ലൂസി എൽമാന്റെ ‘ഡക്‌സ്, ന്യൂബറിപോർട്ട്’, എലിഫ് ഷഫാക്കിന്റെ ’10 മിനിറ്റ്‌സ് ആൻഡ് 38 സെക്കന്റസ് ഇൻ എ സ്‌ട്രേഞ്ച് വേൾഡ്’, ബർണാഡൈൻ എവാരിസ്റ്റോയുടെ ‘ഗേൾ, വുമൺ, അദർ’ എന്നിവയാണ് ലിസ്റ്റിൽ ഇടം നേടിയ പുസ്‌തകങ്ങൾ. ഏതാണ്ട് 43 ലക്ഷം രൂപയാണ് ബുക്കർ പ്രൈസ് തുകയായി നല്കപ്പെടുന്നത്. കഴിഞ്ഞ വർഷം അന്ന ബേൺസിന്റെ ‘ദി മിൽക്ക്മാൻ’ എന്ന കൃതിയാണ് അവാർഡിന് അർഹമായത്.