പരാതിക്കെതിരെ ബാർബിക്യൂ പൊങ്കാല പദ്ധതിയിട്ട് ജനങ്ങൾ

0
821

വീടിന്റെ അപ്പുറത്ത് ഉണ്ടാക്കിയ ബാർബിക്യൂവിന്റെ നാറ്റം സഹിക്കാൻ പറ്റുന്നില്ല എന്ന കാരണത്താൽ അയൽവാസിയെ കോടതി കയറ്റിയ വെജിറ്റേറിയൻ യുവതിയുടെ വീടിന് മുന്നിൽ ബാർബിക്യൂ മേള നടത്താൻ പദ്ധതിയിട്ട് പെർത്തിലെ കൂട്ടായ്മ.

സില്ല കാർഡൻ എന്ന യുവതിയാണ് തന്റെ അയൽവാസികൾ പാകം ചെയ്യുന്ന മത്സ്യത്തിന്റേയും, മാംസത്തിന്റേയും നാറ്റം സഹിക്കാൻ വയ്യാതെ കോടതിയിൽ കേസ് കൊടുത്തത്. കഴിഞ്ഞ വർഷമാണ് നിയമപോരാട്ടത്തിന്റെ തുടക്കം. തന്റെ ജീവിത നിലവാരം മോശമായി എന്നും പറഞ്ഞാണ് ഇവർ കേസ് ഫയൽ ചെയ്തത്. ഇതിനെതിരെ “Community BBQ for Cilla Carden.” എന്ന പേരിൽ ഫെയ്‌സ്ബുക്ക് പേജിൽ ഈവന്റ് ക്രിയേറ്റ് ചെയ്താണ് ഏതാണ്ട് മൂവായിരം ആളുകൾ പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ പാരമ്പര്യത്തെ നശിപ്പിക്കാൻ സില്ലയെ അനുവദിക്കരുത് എന്നാണ് ഈവന്റ് ഡിസ്ക്രിപ്ഷനായി നൽകിയിരിക്കുന്നത്. വരുന്ന ഒക്ടോബർ 19ന് ആണ് ഈവന്റ് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here