ഷറപ്പോവയെ ട്രോളി സെറീനയുടെ ഭർത്താവ്

0
59

സെറീനയും, ഷറപ്പോവയും തമ്മിലുള്ള കോർട്ടിലെ പോരാട്ടം എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ട് മാച്ചിൽ ഷറപ്പോവയെ സെറീനയുടെ ഭർത്താവായ ഒഹാനിയൻ ട്രോളിയതാണ് വാർത്തകളിൽ ഇടം പിടിച്ചത്. മത്സരത്തിൽ സെറീന അനായാസം ഷറപ്പോവയെ തോൽപ്പിച്ച ശേഷം D. A. R. E എന്നെഴുതിയ ടീഷർട്ട് കാണിച്ചതാണ്‌ മീഡിയ ഏറ്റെടുത്തത്.

‘ഡ്രഗ് അബ്യൂസ് റെസിസ്റ്റൻസ് എജ്യൂക്കേഷൻ’ അഥവാ പഴയ ആന്റി ഡ്രഗ് പ്രോഗ്രാമിന്റെ സ്ലോഗനായ കീപ്പിങ് കിഡ്സ് ഓഫ് ഡ്രഗ്സ് എന്നർത്ഥം വരുന്നതാണ് D. A. R. E. ഡ്രഗ് ഉപയോഗിച്ചതിന് ഷറപ്പോവ 2016 ൽ പിടിക്കപ്പെടുകയും, ആന്റി ഡോപിങ് ഏജൻസി താരത്തെ വിലക്കുകയും ചേർത്ത് വായിക്കുമ്പോഴാണ് ഈ ടോളിന്റെ അർത്ഥം മനസ്സിലാകുക. നേരത്തേ ഷറപ്പോവയുടെ ആത്മകഥയായ ‘അൺ സ്റ്റോപ്പബിൾ, മൈ ലൈഫ് സോ ഫാർ’ എന്ന പുസ്തകത്തിൽ സെറീനയ്ക്കെതിരെ വന്ന രൂക്ഷ പരാമർശങ്ങൾ ഭർത്താവിനെ ചൊടിപ്പിച്ചതാകും എന്നുവേണം അനുമാനിക്കാൻ.

LEAVE A REPLY

Please enter your comment!
Please enter your name here