ക്ലാസ്സ് റൂമിൽ ഇരുന്നുള്ള അനന്യയുടെ ഗാനം ഇതിനോടകം കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. ആ കൊച്ചു മിടുക്കി ഇനി ബിജിബാലിന്റെ സംഗീതത്തിൽ പാടും. ക്യാപ്റ്റൻ സിനിമയ്ക്ക് ശേഷം പ്രജേഷ് സെൻ ഒരുക്കുന്ന രണ്ടാമത്തെ സിനിമയിലാകും അനന്യ പാടുക.
സോഷ്യൽ മീഡിയയിലെ പാട്ട് കേട്ട് അനന്യയെ അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു ഇരുവരും. ജന്മനാ കാഴ്ച ഇല്ലാത്ത അനന്യ കണ്ണൂർ വാരം സ്വദേശിനിയാണ്. ധർമ്മശാല മാതൃകാ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് അനന്യ. സ്‌കൂൾ യൂണിഫോമിൽ ഉയരെ എന്ന സിനിമയിലെ ‘നീ മുകിലോ’ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളികളെ മുഴുവൻ തന്റെ ആരാധകരാക്കി അനന്യ എന്നുവേണം പറയാൻ..