സിനിമയിൽ അഭിനയിക്കാനും ആപ്പുണ്ട്! ഞെട്ടണ്ട, ചൈനീസ് കമ്പനിയാണ് പ്ലേ സ്റ്റോറിൽ ആപ്പുമായി എത്തിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായകൻ ആകണമെന്നുള്ള മോഹം ഒരിക്കലെങ്കിലും തോന്നാത്തതായി ആരും ഇല്ലല്ലോ. ഈ മോഹം ഈ ആപ്പിലൂടെ സാധിച്ച് സംതൃപ്തിയടയാം എന്നതാണ് ഹൈലൈറ്റ്.
ഇഷ്ടപ്പെട്ട സിനിമാ രംഗങ്ങളിൽ കഥാപാത്രത്തിന് സ്വന്തം മുഖം നൽകാൻ സഹായിക്കുന്ന സാവോ (Zao) എന്ന ആപ്പ് ചൈനയിൽ ഇപ്പോൾ വൈറലാണ്. സ്വന്തം ചിത്രം ആപ്പിൽ അപ്ലോഡ് ചെയ്ത ശേഷം, ആവശ്യമുള്ള സിനിമാ രംഗങ്ങൾ തിരഞ്ഞെടുത്ത്, വെറും 8 സെക്കന്റിനുള്ളിൽ നിങ്ങളുടെ മുഖം നൽകാൻ കഴിയും വിധത്തിലാണ് ആപ്പിന്റെ രൂപകൽപ്പന. പക്ഷേ സ്വന്തമായി വീഡിയോ അപ്ലോഡ് ചെയ്യാൻ സാധിക്കില്ല, നിലവിൽ ആപ്പിൾ ലഭ്യമായ വീഡിയോകളിൽ മാത്രമേ ഈ പരീക്ഷണം നടക്കൂ.