ഐഫോൺ എക്‌സ് ഇറങ്ങിയപ്പോൾ അപ്രത്യക്ഷമായ ഫിംഗർ പ്രിന്റ് ഓപ്‌ഷൻ അടുത്ത വർഷത്തോടെ ഐഫോണിൽ തിരിച്ചു വരുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഫെയ്‌സ് ഐഡിയാണ് ഐഫോണിൽ ഉപയോഗിക്കുന്നത്. അത് നിലനിർത്തി കൊണ്ടുതന്നെയാവും ബയോമെട്രിക് ഐഡി കൂടി കൊണ്ടുവരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ടെക്നിക്കൽ ആയിട്ടുള്ള പ്രശ്നങ്ങൾ ഇല്ലെങ്കിൽ അടുത്ത വർഷമോ അല്ലെങ്കിൽ അതിന്റെ അടുത്ത വർഷമോ ഇത് പ്രതീക്ഷിക്കാം.
അടുത്ത ആഴ്ച്ചയാണ് ഐഫോണിന്റെ 2019 മോഡലുകളായ ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നീ ശ്രേണികൾ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നത്. അതിൽ നിലവിലെ സ്ഥിതി തുടരുമെങ്കിലും ക്യാമറയിലും, പ്രോസസറുകളുടെ കാര്യത്തിലും സമൂലമായ മുന്നേറ്റങ്ങൾ പ്രതീക്ഷിക്കാം.