ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയയിൽ സജീവമാണ് നടി ഇല്യേന ഡിക്രൂസ്. വിശേഷങ്ങളും പങ്കുവയ്ക്കുകയും, ആരാധകരുമായി ഇടയ്ക്കൊക്കെ സംവദിക്കാൻ സമയം കണ്ടെത്തുകയും ചെയ്യാറുണ്ട് താരം. അങ്ങനെ ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര വേളയിലാണ് മോശം ചോദ്യവുമായി വന്ന ആരാധകന്റെ മുഖത്തടിക്കുന്ന പോലുള്ള മറുപടി ഇല്യേന നൽകിയത്.
കന്യകാത്വം നഷ്ടപ്പെട്ടത് എപ്പോഴായിരുന്നു എന്നാണ് ഞെരമ്പ് രോഗിയായ ഒരു ആരാധകൻ ചോദിച്ച ചോദ്യം. ഇതേ ചോദ്യം താങ്കളുടെ അമ്മയയോട് ചോദിക്കുമോ എന്ന മറുചോദ്യം ഉന്നയിച്ചാണ് ഇല്യേന തിരിച്ചടിച്ചത്. എന്തായാലും സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തു. നിരവധി പേരാണ് നടിയ്ക്ക് പിന്തുണയുമായി എത്തിയത്.