വാസയോഗ്യമല്ലാത്ത ആദ്യ പത്ത് നഗരങ്ങളിൽ കറാച്ചിയും

0
470

ജീവിയ്ക്കാൻ അനുയോജ്യമായ ഏറ്റവും നല്ല നഗരങ്ങളുടേയും, മോശം നഗരങ്ങളുടേയും കണക്ക് എക്കോണോമിസ്റ്റ് മാഗസിൻ പുറത്തുവിട്ടു. നൂറ്റിനാല്പത് നഗരങ്ങളിൽ നടത്തിയ കണക്കെടുപ്പിൽ ഏറ്റവും നല്ലത് എന്ന പട്ടം ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന സ്വന്തമാക്കിയപ്പോൾ മോശം പട്ടികയിൽ ധാക്കയും, കറാച്ചിയും യഥാക്രമം മൂന്നും അഞ്ചും സ്ഥാനങ്ങളിൽ വന്നു.

ക്രൈം റേറ്റ്, മോശം അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷ, സംസ്കാരം, വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നിവ മാനദണ്ഡമാക്കി നടത്തിയ സർവ്വേയിലാണ് തുടർച്ചയായ രണ്ടാം വർഷവും വിയന്ന ഒന്നാം സ്ഥാനം നിലനിർത്തിയത്. 99.1 ശതമാനമാണ് വിയന്ന നേടിയത്. ഓസ്ട്രേലിയൻ നഗരമായ മെൽബൺ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനം സിഡ്നിയ്ക്കാണ്. ആദ്യ പത്തിൽ കാനഡയിലേയും, ഓസ്ട്രേലിയയിലേയും മൂന്ന് നഗരങ്ങൾ വീതം ഇടം പിടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പട്ടികയിൽ ഏറ്റവും മോശം സിറിയയിലെ ദമാസ്കസിനാണ്.

വളർന്നുവരുന്ന വിപണികളിലെ നഗരങ്ങളായ ധാക്ക, കെയ്റോ, ന്യൂഡൽഹി എന്നിവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനം അതാത് നഗരങ്ങളുടെ സ്‌കോർ താഴ്ത്തപ്പെടാൻ കാരണമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here