വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് മലിനീകരണത്തിനെ ചെറുക്കാൻ ആവുന്ന വിധത്തിൽ സഹകരിക്കുകയാണ് വിവിധ ബ്രാന്റുകൾ. ജപ്പാനിൽ ഒരുപാട് ഉപഭോക്താക്കൾ ഉള്ള കിറ്റ്ക്യാറ്റ് ഈ മാസത്തോടെ പൂർണ്ണമായും പ്ലാസ്റ്റിക് പായ്ക്കിങ് മാറ്റി പേപ്പർ കവറിലേക്ക് മാറുകയാണ്.
2025 ആവുമ്പഴേക്കും വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വിധം പായ്ക്കിങ് മാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്വിസ് ബേസ്ഡ് കമ്പനിയായ നെസ്‌ലെ. ഏതാണ്ട് നാല് മില്യൺ ക്യാൻഡിയാണ് ജപ്പാനിൽ മാത്രം കമ്പനി ഒരു ദിവസം വിൽക്കുന്നത്. പേപ്പറിലേക്കുള്ള ഈ മാറ്റത്തോടെ ഏതാണ്ട് 380 ടൺ പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാൻ കഴിയുമെന്നാണ് കമ്പനി കണക്ക് കൂട്ടുന്നത്.