കാലാവസ്ഥാ വ്യതിയാന ബോധവത്കരണവുമായി ടിക്ടോക്ക്

0
397

കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനവും, ഗ്ലോബൽ വാർമിങ്ങും ടിക്ടോക്കിൽ നിറയുന്നു. ടൈംലാപ്‌സ് വീഡിയോ മുഖേനെയും, മേക്കപ്പ് ഉപയോഗിച്ചും ആണ് യൂസേഴ്‌സ് ഇത്തരം വിഷയങ്ങൾക്ക് വേണ്ടിയുള്ള ബോധവത്കരണം നടത്തുന്നത്. പലവിധത്തിലുള്ള വീഡിയോകൾ ആണ് ഗ്ലോബൽ വാമിങ് എന്ന ടൈറ്റിലുകളിൽ പ്രത്യക്ഷപ്പെടുന്നത്.

വിടർന്നു നിൽക്കുന്ന പൂക്കൾ വാടുന്നതായും, മനുഷ്യ ശരീരത്തിൽ ഭയപ്പെടുത്തുന്ന തരത്തിലുള്ള മേക്കപ്പ് ഇട്ടുമൊക്കെയാണ് വീഡിയോകൾ വരുന്നത്. മിക്സഡ് ആയിട്ടുള്ള കമന്റുകളാണ് പല വീഡിയോകൾക്കും ലഭിക്കുന്നത്. പ്രകൃതിയിലെ മാറ്റങ്ങൾ കാണാൻ നമ്മൾ ഉണ്ടാകില്ല എന്നും, ഇതിന്റെ ഫലങ്ങൾ അനുഭവിക്കേണ്ട സമയം എത്തുമ്പോഴേക്കും മരണപ്പെടും എന്നൊക്കെ പറയുന്നുണ്ട് എങ്കിലും ബഹുഭൂരിപക്ഷം ആളുകളും ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മനസിലാക്കുന്നു എന്നത് നല്ല കാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here